"മുഴുവന്‍ ചാറ്റുകളും പുറത്തുവിടാനുള്ള ധൈര്യം കാണിക്കൂ" ചാറ്റ് വിവാദത്തില്‍ ബി.ജെ.പിയെ വെല്ലുവിളിച്ച് പ്രശാന്ത് കിഷോര്‍
ഓഡിയോ ക്ലിപ്പുകൾ ബി.ജെ.പിയുടെ ഐ.ടി സെൽ മേധാവി അമിത് മാളവ്യ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു
ക്ലബ്ഹൗസ് ചാറ്റിന്റെ പൂർണ വിവരങ്ങൾ പുറത്തുവിടാൻ ബിജെപിക്ക് ധൈര്യമുണ്ടോയെന്ന് ബംഗാളില്‍ മമതാ ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ചില ഭാഗങ്ങൾ മാത്രം പുറത്തുവിടുന്നതിനു പകരം മുഴുവനും പുറത്തുവിടാൻ അവരെ വെല്ലുവിളിക്കുന്നു. നേരത്തേയും ഇപ്പോഴും ഒരു കാര്യം ആവർത്തിച്ചു പറയുന്നു – ബംഗാളിൽ ബിജെപി 100 സീറ്റുകൾ കടക്കില്ല, പ്രശാന്ത് കിഷോർ വ്യക്തമാക്കി.
I am glad BJP is taking my chat more seriously than words of their own leaders!😊
— Prashant Kishor (@PrashantKishor) April 10, 2021
They should show courage & share the full chat instead of getting excited with selective use of parts of it.
I have said this before & repeating again - BJP will not to CROSS 100 in WB. Period.
നേരത്തെ പ്രശാന്ത് കിഷോറിന്റെ മോദി അനുകൂല ചാറ്റ് പുറത്തുവന്നത് വലിയ ചര്‍ച്ചയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മമതയെപ്പോലെ ജനകീയനാണെന്നാണ് സമൂഹമാധ്യമ ആപ്ലിക്കേഷനായ ക്ലബ്ഹൗസിന്റെ ചാറ്റിൽ കിഷോർ പറഞ്ഞത്. ഇതിന്റെ ഓഡിയോ ക്ലിപ്പുകൾ ബി.ജെ.പിയുടെ ഐ.ടി സെൽ മേധാവി അമിത് മാളവ്യ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു.
Is it open?
— Amit Malviya (@amitmalviya) April 10, 2021
That moment when Mamata Banerjee’s strategiest realised that the Club House room was open and his admissions were being heard by the public at large and not just a handful of Lutyens journalist.
Deafening silence followed...
TMC’s election was just thrown away! pic.twitter.com/2XJ4RWbv3K
നാലാം ഘട്ട പോളിങ് ബംഗാളിൽ തുടരുന്നതിനിടെയാണ് പ്രശാന്ത് കിഷോറിന്റെ മോദിയെ പ്രകീർത്തിച്ചുള്ള ഓഡിയോ ക്ലിപ് പുറത്തുവരുന്നത്. വെള്ളിയാഴ്ച വൈകുന്നേരം മാധ്യമപ്രവർത്തകരുമായുള്ള ചാറ്റിലാണ് കിഷോർ ഇക്കാര്യങ്ങൾ പറയുന്നത്.
In a public chat on Club House, Mamata Banerjee’s election strategist concedes that even in TMC’s internal surveys, BJP is winning.
— Amit Malviya (@amitmalviya) April 10, 2021
The vote is for Modi, polarisation is a reality, the SCs (27% of WB’s population), Matuas are all voting for the BJP!
BJP has cadre on ground. pic.twitter.com/3ToYuvWfRm
'‘മോദിയുടെ പേരിലും ഹിന്ദു എന്നതിന്റെ പേരിലുമാണ് വോട്ട് നടക്കുന്നത്. ധ്രുവീകരണം, മോദി, ദലിത്, ഹിന്ദി സംസാര ഭാഷ തുടങ്ങിയവ പ്രധാന ഘടകങ്ങളാണ്. മോദി ഇവിടെ ജനകീയനാണ്. ഹിന്ദി സംസാരിക്കുന്ന ഒരു കോടിയിലധികം വോട്ടുള്ള ജനങ്ങളുണ്ട്. ദലിതർ 27 ശതമാനവും. അവർ ബി.ജെ.പിക്കൊപ്പമാണ് നിൽക്കുന്നത്. ഇതിനൊപ്പം ധ്രുവീകരണവും നടക്കുന്നു’'. മറ്റൊരു ഓഡിയോ ക്ലിപ്പിൽ കിഷോർ ഇങ്ങനെ പറയുന്നു –
ഇനി നാല് ഘട്ട പോളിങ്ങാണ് ബംഗാളില്‍ നടക്കാനുള്ളത്. മേയ് 2ന് ഫലം പുറത്തുവരും.