"വെടിവെച്ചത് വോട്ടര്‍മാരുടെ ജീവന് രക്ഷിക്കാന്‍"; കേന്ദ്ര സേനയെ ന്യായീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്
കൂച്ച്ബിഹാര്‍ ജില്ലയില്‍ 72 മണിക്കൂറിലേക്ക് ഒരു രാഷ്ട്രിയനേതാവും പ്രവേശിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശിച്ചു
ബംഗാളില്‍ തെരഞ്ഞെടുപ്പിനിടെ നടന്ന വെടിവെപ്പില്‍ അഞ്ച് പേര് മരിച്ച സംഭവത്തില്‍ കേന്ദ്രസേനയെ ന്യായീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. വോട്ടര്‍മാരുടെ ജീവന് രക്ഷിക്കാന്‍ വേണ്ടിയാണ് സി.ഐ.എസ്.എഫിന് വെടിവയ്ക്കേണ്ടി വന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
ജനക്കൂട്ടം ആയുധം പിടിച്ചെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ഗത്യന്തരമില്ലാതെ വെടിവച്ചത്. സംഘര്‍ഷം നടന്ന പ്രദേശത്ത് വോട്ടിംഗ് പുരോഗമിക്കുകയാണ്. കൂച്ച്ബിഹാര്‍ ജില്ലയില്‍ 72 മണിക്കൂറിലേക്ക് ഒരു രാഷ്ട്രിയനേതാവും പ്രവേശിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശിച്ചു. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ വീടുകല്‍ സന്ദര്‍ശിക്കുമെന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിട്ടിരിക്കുന്നത്.