എ.ബി.വി.പിക്ക് വൻ പരാജയം; വാരണാസി സംസ്‌കൃത സര്‍വ്വകലാശാല വീണ്ടും തൂത്തുവാരി എന്‍.എസ്.യു.ഐ
ആകെയുള്ള നാല് സീറ്റിലും എന്‍.എസ്.യു.ഐ വിജയിച്ചു
Update: 2021-04-12 08:10 GMT
വാരണാസി സമ്പൂർണാനന്ദ് സംസ്‌കൃത സർവകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പില്‍ വീണ്ടും ശക്തി തെളിയിച്ച് കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ എന്‍.എസ്.യു.ഐ. ആകെയുള്ള നാല് സീറ്റിലും എന്‍.എസ്.യു.ഐ വിജയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർലമെന്റ് മണ്ഡലമായ വാരണാസിയിലെ സർവകലാശാലയിലാണ് എ.ബി.വി.പിക്ക് ഇത്തവണയും വൻ പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. കഴിഞ്ഞ വര്‍ഷവും സർവകലാശാലയിൽ എ.ബി.വി.പിക്ക് ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല.
എ.ബി.വി.പി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തികൊണ്ട് എന്‍.എസ്.യു.ഐയുടെ കൃഷ്ണ മോഹന്‍ ശുക്ല യൂണിയന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. അജിത് കുമാര്‍ ചൗബേയാണ് വൈസ് ചെയര്‍മാന്‍. ജനറല്‍ സെക്രട്ടറിയായി ശിവം ചൗബേയും തെരഞ്ഞെടുക്കപ്പെട്ടു.