ഉപയോഗിച്ച മാസ്കുകള്‍ നിറച്ച് കിടക്ക നിര്‍മ്മാണം; ഫാക്ടറി പൂട്ടിച്ചു

ഫാക്ടറി ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Update: 2021-04-12 10:18 GMT
Advertising

ഉപയോഗിച്ച മാസ്കുകള്‍ കുത്തിനിറച്ച് കിടക്ക നിര്‍മ്മിച്ച ഫാക്ടറി പൂട്ടിച്ചു. മഹാരാഷ്ട്രയിലെ ജാല്‍ഗാവ് ജില്ലയിലാണ് സംഭവം. ഫാക്ടറി ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമാന രീതിയില്‍ മറ്റു ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നത് അന്വേഷണ വിധേയമാകും.

കിടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നതായി മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷന്‍ അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന്, ഫാക്ടറി സന്ദര്‍ശിച്ച ഉദ്യോഗസ്ഥരാണ് ഉപയോഗിച്ച മാസ്കുകള്‍ നിറച്ച് നിര്‍മ്മിച്ച കിടക്ക കണ്ടെത്തിയത്.

ഫാക്ടറി പൂട്ടിയതിനു പുറമെ അവിടെ നിന്ന് കണ്ടെടുത്ത മാസ്കുകള്‍ അധികൃതര്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു. പഞ്ഞിയുള്‍പ്പെടെ സാധാരണ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കള്‍ക്ക് പകരമാണ് ഉപയോഗിച്ച മാസ്കുകള്‍ നിറച്ച് ഫാക്ടറിയില്‍ കിടക്ക നിര്‍മ്മാണം പുരോഗമിച്ചിരുന്നത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News