രണ്ടാം തരംഗത്തിൽ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത് 594 ഡോക്ടർമാരെന്ന് ഐഎംഎ റിപ്പോര്‍ട്ട്

ആദ്യഘട്ടത്തിൽ രാജ്യത്തുടനീളം 748 ഡോക്ടർമാർ വൈറസ് ബാധിച്ചു മരിച്ചിട്ടുണ്ടെന്നും ഐഎംഎ കണക്കാക്കുന്നു

Update: 2021-06-02 14:57 GMT
Editor : Shaheer | By : Web Desk
Advertising

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തിൽ ജീവൻ നഷ്ടപ്പെട്ടത് 594 ഡോക്ടർമാർക്ക്. കോവിഡ് ബാധിച്ചാണ് ഇത്രയും പേർ മരിച്ചത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ) ആണ് കണക്ക് പുറത്തുവിട്ടത്.

കോവിഡ് വ്യാപനം തീവ്രമായതിനു ശേഷമാണ് വലിയ തോതിൽ ആരോഗ്യ പ്രവർത്തകർ മഹാമാരിയുടെ പിടിയിൽപെട്ടത്. ജീവൻ പണയം വച്ചാണ് ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും മുഴുസമയം കോവിഡ് പ്രതിരോധമടക്കമുള്ള ആരോഗ്യ പ്രവർത്തനങ്ങളുമായി സജീവമാകുന്നത്. കോവിഡ് ബാധിച്ചു മരിച്ച ഡോക്ടർമാരിൽ മുന്നിലുള്ളത് ഡൽഹിയാണ്. ഡൽഹിയിൽ മാത്രം രണ്ടാം തരംഗത്തിനിടെ 107 ഡോക്ടർമാർ കോവിഡ് ബാധിച്ചു മരിച്ചു.

ബിഹാറാണ് ഡൽഹിയുടെ തൊട്ടുപിറകിലുള്ളത്. ഇവിടെ രണ്ടാംതരംഗത്തിൽ 96 ഡോക്ടർമാർ മരിച്ചു. ഉത്തർപ്രദേശ് 67, രാജസ്ഥാൻ 43, ജാർഖണ്ഡ് 39, ആന്ധ്രപ്രദേശും തെലങ്കാനയും 32 വീതം എന്നിങ്ങനെയാണ് ഡോക്ടർമാരുടെ മരണസംഖ്യയിൽ മുന്നിലുള്ള മറ്റു സംസ്ഥാനങ്ങളിലെ കണക്കുകൾ.

ഐഎംഎയുടെ കോവിഡ് രജിസ്ട്രിയിൽ രേഖപ്പെടുത്തിയ മരണ റിപ്പോർട്ടിനനുസരിച്ചുള്ള കണക്കാണ് ഇന്ന് ഐഎംഎ പ്രസിഡന്റ് ജെഎ ജയലാൽ പുറത്തുവിട്ടത്. കോവിഡിന്റെ ആദ്യഘട്ടത്തിൽ രാജ്യത്തുടനീളം 748 ഡോക്ടർമാർ വൈറസ് ബാധിച്ചു മരിച്ചിട്ടുണ്ടെന്നും ഐഎംഎ കണക്കാക്കുന്നു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News