'പിണറാര്യ വിജയൻ'; സിദ്ധാർഥിന് തെറ്റിയതല്ല മക്കളേ പുകഴ്ത്തിയതാണ്

പിണറാര്യ എന്ന തമിഴ് വാക്കിന്റെ അർഥം ഗംഭീര പ്രകടനം എന്നാണെന്ന് ചിലര്‍ കമന്റുകളില്‍ വിശദീകരിച്ചു

Update: 2021-05-02 14:28 GMT
Advertising

കേരളത്തിൽ മികച്ച വിജയം നേടിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച്​ നടൻ സിദ്ധാർഥ്​. ട്വിറ്ററിലൂടെയായിരുന്നു​ നടന്റെ അഭിനന്ദന സന്ദേശം. എന്നാൽ 'പിണറാര്യ'വിജയൻ എന്നായിരുന്നു സിദ്ധാർഥിന്റെ ആദ്യ ട്വീറ്റ്​. പിന്നാലെ നടന്​ അക്ഷരത്തെറ്റ്​ പറ്റിയെന്ന വിശ്വാസത്തിൽ പേര്​ അങ്ങിനെയല്ല എന്ന കമന്റുകളുമായി മലയാളികളെത്തി.

എന്നാൽ ഇതിന്​ മറുപടിയായി സിദ്ധാർഥ്​ വീണ്ടും ട്വീറ്റ്​ ചെയ്യുകയായിരുന്നു. 'എന്താണ്​ ​സ്​പെല്ലിങ്​ എന്ന്​ എനിക്കറിയാം മക്കളേ, ഞാൻ പുകഴ്​ത്തുകയായിരുന്നു'എന്നായിരുന്നു മറുപടി. ഇതോടൊപ്പം അടിച്ചുപൊളിച്ച്​ കേരളം എന്നും അദ്ദേഹം കുറിച്ചു. പിണറാര്യ എന്ന തമിഴ് വാക്കിന്റെ അർഥം ഗംഭീര പ്രകടനം എന്നാണെന്നും അതാണ് നടന്‍ ഉദ്ദേശിച്ചതെന്നും ചിലര്‍ കമന്റുകളില്‍ വിശദീകരിച്ചു.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News