സൈബര്‍ ആക്രമണം: 45 ലക്ഷം യാത്രക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നതായി എയര്‍ഇന്ത്യ

യാത്രക്കാരുടെ ജനനതീയതി, വിലാസം, ഫോണ്‍നമ്പര്‍, ക്രെഡിറ്റ് കാര്‍ഡ്, പാസ്സ്പോര്‍ട്ട് നമ്പര്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ്.....

Update: 2021-05-22 05:15 GMT
By : Web Desk
Advertising

സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് എയര്‍ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാനകമ്പനികളുടെ യാത്രക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. എയര്‍ഇന്ത്യ അടക്കം 5 വിമാനകമ്പനികളുടെ യാത്രക്കാരുടെ വിവരങ്ങളാണ് ചോര്‍ന്നത്. ലോകമെമ്പാടുമുള്ള 45ലക്ഷം യാത്രക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നതായാണ് എയര്‍ ഇന്ത്യ അറിയിച്ചത്.

ജനീവ ആസ്ഥാനമായുള്ള പാസഞ്ചര്‍ സിസ്റ്റം ഓപ്പറേറ്ററായ സിറ്റ()യ്ക്കാണ് ആക്രമമുണ്ടായത്. ഈ വിമാനകമ്പനികളുടെ യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതും സൂക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതും സിറ്റയാണ്. സിറ്റയുടെ സെര്‍വര്‍ ഹാക്ക് ചെയ്താണ് വിവരങ്ങള്‍ ചോര്‍ത്തിയത്.

ആഗസ്റ്റ് 26, 2011 മുതല്‍ 2021 ഫെബ്രുവരി വരെയുള്ള വിവരങ്ങളാണ് ചോര്‍ന്നിട്ടുള്ളത്. യാത്രക്കാരുടെ ജനനതീയതി, വിലാസം, ഫോണ്‍നമ്പര്‍, ക്രെഡിറ്റ് കാര്‍ഡ്, പാസ്സ്പോര്‍ട്ട് നമ്പര്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ചോര്‍ത്തിയിട്ടുള്ളത്.

ഡാറ്റ ചോര്‍ച്ച നടന്നതായി എയര്‍ ഇന്ത്യ യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. ഈമെയില്‍ വഴിയാണ് എയര്‍ ഇന്ത്യ ഇക്കാര്യം യാത്രക്കാരെ അറിയിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും എയര്‍ഇന്ത്യ വ്യക്തമാക്കി. 

Tags:    

By - Web Desk

contributor

Similar News