ബംഗാളില്‍ ബി.ജെ.പി ഓഫീസ് കത്തിച്ചു

പാർട്ടിയുടെ ആരാംബാഗ് സ്ഥാനാർത്ഥി സുജാത മൊണ്ടാലിനെ പിന്തുടർന്ന് പോളിംഗ് ബൂട്ടിന് സമീപം തലയിൽ അടിച്ചത് ബി.ജെ.പി പ്രവർത്തകരാണെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു

Update: 2021-05-02 14:33 GMT
Editor : ubaid | Byline : Web Desk
Advertising

പശ്ചിമ ബംഗാള്‍ ആരംബാഗിലെ ബി.ജെ.പി ഓഫീസ് കത്തിച്ചു. ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു. ബംഗാളിലെ വിജയത്തിന് പിന്നാലെ തങ്ങളുടെ പ്രവര്‍ത്തകരെയും ഓഫീസുകളും തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുകയാണെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു.

"പശ്ചിമ ബംഗാൾ നിയമസഭയുടെ ഫലം വന്നതിനുശേഷം ടി‌.എം‌.സി ഗുണ്ടകൾ ആരംബാഗിലെ ബി.ജെ.പിയുടെ പാർട്ടി ഓഫീസ് കത്തിച്ചു... അടുത്ത 5 വർഷത്തേക്ക് ബംഗാളിന് ഇത് അനുഭവിക്കേണ്ടിവരുമോ?" ബി.ജെ.പിയുടെ ഐടി സെൽ മേധാവി അമിത് മാൽവിയ ട്വീറ്റ് ചെയ്തു.

അതേ സമയം പാർട്ടിയുടെ ആരാംബാഗ് സ്ഥാനാർത്ഥി സുജാത മൊണ്ടാലിനെ പിന്തുടർന്ന് പോളിംഗ് ബൂട്ടിന് സമീപം തലയിൽ അടിച്ചത് ബി.ജെ.പി പ്രവർത്തകരാണെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു.

Tags:    

Editor - ubaid

contributor

Byline - Web Desk

contributor

Similar News