നരേന്ദ്രമോദിക്കെതിരെ പോസ്റ്റര്‍ പതിച്ചവരുടെ എഫ്.ഐ.ആര്‍ റദ്ദാക്കണം; അറസ്റ്റിന് പിന്നാലെ സുപ്രിം കോടതിയില്‍ ഹരജി
രാജ്യതലസ്ഥാനത്ത് പോസ്റ്റര്‍ പതിച്ചതിന് 24 പേര്‍ക്കെതിരെയാണ് ഡല്‍ഹി പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോവിഡ് പ്രതിരോധ നയങ്ങളെ വിമര്‍ശിച്ച് ഡല്‍ഹിയില്‍ പോസ്റ്റര്‍ പതിച്ച കേസിലെ പ്രതികള്‍ക്കെതിരായ എഫ്.ഐ.ആര്‍ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹരജി. പോസ്റ്റര്‍ പതിച്ചതിനെതിരെ കേസെടുക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ഹരജിയില്‍ പറയുന്നു.
പ്രതീപ് കുമാര്‍ എന്നയാളാണ് ഹരജി നല്‍കിയത്. രാജ്യതലസ്ഥാനത്ത് പോസ്റ്റര്‍ പതിച്ചതിന് 24 പേര്‍ക്കെതിരെയാണ് ഡല്‍ഹി പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 'ഞങ്ങളുടെ കുട്ടികള്‍ക്ക് വേണ്ട വാക്സിന്‍ നിങ്ങളെന്തിനാണ് വലിയ തോതില്‍ വിദേശത്തേക്ക് അയച്ചത് മോദിജി' എന്നാണ് പോസ്റ്ററുകളുടെ ഉള്ളടക്കം.
ഇന്ത്യയില്‍ വാക്സിന്‍ ക്ഷാമം നിലനില്‍ക്കുമ്പോള്‍ വലിയ തോതില്‍ വാക്സിന്‍ കയറ്റുമതി ചെയ്തതിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇത്തരത്തില്‍ പോസ്റ്റര്‍ പതിച്ച കേസില്‍ ആദ്യം എട്ട് പേരെ അറസ്റ്റ് ചെയ്യുന്നത്. ഡല്‍ഹിയില്‍ ഉടനീളം എണ്ണൂറില്‍പ്പരം പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടിരുന്നു. രാഹുല്‍ ഗാന്ധി മുതല്‍ നടന്‍ പ്രകാശ് രാജ് വരെ സംഭവത്തില്‍ കേന്ദ്രത്തിനെതിരെ രംഗത്തെത്തിയിരുന്നു.
Arrest me too.
— Rahul Gandhi (@RahulGandhi) May 16, 2021
मुझे भी गिरफ़्तार करो। pic.twitter.com/eZWp2NYysZ