'മോദി സർക്കാറിന്റെ പുതിയ വാക്​സിൻ നയം വൈകി വന്ന ശരിയായ തീരുമാനം'; മായാവതി

കോവിഡ് പടരാതിരിക്കാനുള്ള ഏക മാർഗം വാക്​സിൻ വിതരണം വേഗത്തിലാക്കുക എന്നതാണെന്നും ​മായാവതി

Update: 2021-06-09 11:26 GMT
Advertising

മോദി സർക്കാറിന്റെ പുതിയ വാക്​സിൻ നയം വളരെ വൈകിയാണെങ്കിലും ശരിയായ തീരുമാനമാണെന്ന്​ ബി.എസ്​.പി നേതാവും യു.പി മുൻമുഖ്യമന്ത്രിയുമായ​ മായാവതി. ട്വീറ്ററിലുടെയാണവർ മോദിസർക്കാറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്​തത്​. ബി‌.എസ്‌.പി തുടക്കം മുതലെ വാക്​സിൻ സൗജന്യമാക്കണമെന്ന്​ ആവശ്യപ്പെട്ടിരുന്നുവെന്നും അവർ പറഞ്ഞു. കോവിഡ് പടരാതിരിക്കാനുള്ള ഏക മാർഗം വാക്​സിൻ വിതരണം വേഗത്തിലാക്കുക എന്നതാണെന്നും ​മായാവതി പറഞ്ഞു. 

കേ​ന്ദ്ര​സ​ർ​ക്കാ​റിന്റെ വാ​ക്​​സി​ൻ വി​ത​ര​ണ ന​യ​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച്​ സു​പ്രീം​കോ​ട​തി ഇ​ട​പെ​ട്ട​തി​ന് പി​ന്നാ​ലെയാണ്​ കഴിഞ്ഞ ദിവസം പ്ര​ധാ​ന​മ​ന്ത്രി നയം തി​രു​ത്തിയത്​. 

അതേസമയം സൗജന്യ വാക്സിൻ പ്രഖ്യാപനത്തിന് പിന്നാലെ 44 കോടി ഡോസ് വാക്സിൻ കൂടി വാങ്ങാൻ കേന്ദ്രസർക്കാർ ഓർഡർ നൽകി. സിറം ഇൻസ്​റ്റിറ്റ്യൂട്ടിൽ നിന്ന് 25 കോടി ഡോസ് കോവിഷീൽഡും ഭാരത് ബയോടെകിൽ നിന്ന് 19 കോടി ഡോസ് കോവാക്​സിനും പുതുതായി​ വാങ്ങാനാണ് ഓർഡർ നൽകിയിരിക്കുന്നത്.

പുതിയ വാക്​സിൻ നയം നടപ്പിലാക്കാന്‍ 50,000 കോടി ചെലവു വരുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ആവശ്യമുള്ള പണം സര്‍ക്കാരിന്‍റെ കൈവശമുണ്ടെന്നും സപ്ലിമെന്‍ററി ഗ്രാന്‍റുകളെ ആശ്രയിക്കേണ്ട സാഹചര്യമില്ലെന്നുമാണ് ധനകാര്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇതിന്​ പുറമെ ബയോളജിക്കൽ ഇ കമ്പനിയുടെ 30 കോടി ഡോസ് വാക്​സിന്​ കഴിഞ്ഞയാഴ്​ച കേന്ദ്രം ഓർഡർ നൽകിയിട്ടുണ്ടെന്നും അത്​ സെപ്​തംബറോടെ ലഭിക്കുമെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News