കിഴക്കൻ ലഡാക്ക് സെക്ടറിലെ 90 ശതമാനം സൈനികരെയും പുനർവിന്യസിച്ച് ചൈന
കഴിഞ്ഞ ഒരു വർഷമായി വിന്യസിച്ചിരുന്ന സൈനികരെയാണ് പുനർവിന്യാസിച്ചതെന്നാണ് റിപ്പോർട്ട്
കിഴക്കൻ ലഡാക്ക് സെക്ടറിലെ സൈനികരെ പുനർവിന്യസിച്ച് ചൈന. 90 ശതമാനം സൈനികരെയും ചൈന പുനർവിന്യസിച്ചു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ഒരു വർഷമായി വിന്യസിച്ചിരുന്ന സൈനികരെയാണ് കടുത്ത തണുപ്പിനെ തുടർന്നും മോശം കാലാവസ്ഥയെ തുടർന്നും പുനർവിന്യാസിച്ചതെന്നാണ് റിപ്പോർട്ട്.
കടുത്ത തണുപ്പ് കൂടാതെ ഹൈ ലാറ്റിറ്റ്യൂടും മറ്റ് അനുബന്ധ പ്രശ്നങ്ങളും ചൈനീസ് സൈനികരെ പ്രതികൂലമായി ബാധിച്ചെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ വർഷം ഏപ്രിൽ-മേയ് മാസം മുതൽ കിഴക്കൻ ലഡാക്കിലെ ഇന്ത്യൻ അതിർത്തി പ്രദേശത്തിന് സമീപം 50,000 സൈനികരെയാണ് വിന്യസിച്ചിരുന്നത്.
എന്നാൽ, ഇന്ത്യ-ചൈന സൈനികർ മുഖാമുഖം വരുകയും ഏറ്റുമുട്ടുകയും ചെയ്തതിന് പിന്നാലെ പാഗോങ് തടാക മേഖലയിൽ നിന്ന് സൈനികരെ പിൻവലിച്ചിരുന്നു. ഇന്ത്യൻ സൈനികരെ ഹൈആൾറ്റിറ്റ്യൂഡ് മേഖലയിൽ രണ്ടു വർഷത്തേക്കാണ് വിന്യസിക്കുന്നത്. കൂടാതെ പ്രതിവർഷം 40 മുതൽ 50 ശതമാനം വരെ സൈനികർ പുനർവിന്യസിക്കുകയും ചെയ്തു.