ചന്ദ്രശേഖർ റാവു പങ്കെടുത്ത വിവാഹ ചടങ്ങിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടതായി പരാതി

ആന്ധപ്രദേശിൽ നടന്ന വി.വി.ഐ.പി വിവാഹചടങ്ങിലാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടില്ല എന്ന പരാതി ഉയരുന്നത്.

Update: 2021-05-29 07:32 GMT
Advertising

തെലങ്കാന മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടതായി പരാതി. ആന്ധപ്രദേശിൽ നടന്ന വി.വി.ഐ.പി വിവാഹചടങ്ങിലാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടില്ല എന്ന പരാതി ഉയരുന്നത്. രാജ്യസഭ എം.പി ക്യാപ്റ്റൻ വി ലക്ഷ്മികാന്ത റാവുവിന്‍റെ പേരക്കുട്ടിയും ഹുസ്നാബാദ് എം.എൽ.എ വഡിത്തല സതീഷ് കുമാറിന്‍റെയും പുത്രിയായിരുന്നു വധു.

നവദമ്പതികളെ അനുഗ്രഹിക്കാനായി മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവും ചടങ്ങിനെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോവിഡ് മാനദണ്ഡങ്ങൾ ലംഘിപ്പെട്ടതായി ആരോപണം ഉയരുന്നത്.

മുഖ്യമന്ത്രി എത്തുന്ന ചടങ്ങായതിനാൽ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നുണ്ടോ എന്ന് പൊലീസ് ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. വളരെ അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിന് എത്തിയിരുന്നത്. ഇവർ സാമൂഹ്യ അകലം പാലിച്ചിരുന്നു. എന്നാൽ പരാതി ഉയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി മടങ്ങിപ്പോയതിനുശേഷം മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കപ്പെട്ടിരുന്നോ എന്നാണ് ഇപ്പോൾ പൊലീസ് പരിശോധിക്കുന്നത്.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News