കോവിഡ് രൂക്ഷം: ഗുജറാത്തില്‍ നിന്നുള്ള വൈറല്‍ ദൃശ്യങ്ങള്‍

Update: 2021-04-13 13:53 GMT
Editor : Suhail
Advertising

കോവിഡ് വ്യാപനം രൂക്ഷമായി ​ഗുജറാത്ത്. ഒറ്റ ദിവസം കൊണ്ട് ആറായിരത്തിലേറെ റെക്കോർഡ് കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 55 കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു. ആകെ ആക്ടീവ് രോ​ഗ ബാധിതർ 30,680 ആണ്.

രോ​ഗ വ്യാപനം രൂക്ഷമായതിനിടെ, ​ഗുജറാത്തിലെ കോവിഡ് ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുകയാണ്. സംസ്ഥാനത്തെ രോ​ഗമുക്തി നിരക്ക് 89.9 ശതമാനത്തിലേക്ക് ഇടിഞ്ഞു.

ആംബുലൻസ് ക്ഷാമം മൂലം മൃതദേഹം ടെമ്പോ വാഹനങ്ങളിൽ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നിറഞ്ഞു കവിഞ്ഞ ആശുപത്രിക്ക് മുന്നിൽ രോ​ഗികളേയും വഹിച്ചുള്ള ആംബുലൻസുകൾ ക്യു നിൽക്കുന്ന വീഡിയോകളുമുണ്ട് കൂട്ടത്തിൽ. ​

ശ്മശനാങ്ങളും ലഭ്യമല്ലാത്തതിനാൽ, ഗുജറാത്തിലെ സൂരറ്റിൽ ശവസംസ്കാരത്തിന് സൗകര്യമില്ലാത്തതിനാൽ തുറന്ന ഇടങ്ങളിൽ മൃതദേഹങ്ങൾ ദഹിപ്പിക്കുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്കരിക്കാന്‍ സാധിക്കാത്തതിനാല്‍ സുരറ്റില്‍ നിന്നുള്ള മൃതദേഹങ്ങള്‍ അടുത്ത നഗരങ്ങളിലേക്ക് അയക്കുന്നതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

Tags:    

Editor - Suhail

contributor

Similar News