കോവിഡ്; വിരമിച്ച സൈനിക ഡോക്ടര്‍മാരെ തിരികെ വിളിച്ച് കേന്ദ്രം

ഇതുസംബന്ധിച്ച ഉത്തരവ് സേനയുടെ മെഡിക്കല്‍ സര്‍വ്വീസ് ഡയറക്ടര്‍ ജനറലിന് കൈമാറിയതായി മന്ത്രാലയം അറിയിച്ചു.

Update: 2021-05-09 12:26 GMT
Advertising

കോവിഡ് ചികിത്സയ്ക്കായി സേനയില്‍ നിന്ന് വിരമിച്ച ഡോക്ടര്‍മാരുടെ സേവനം കൂടി ലഭ്യമാക്കാന്‍ തീരുമാനിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയം. ഇതുസംബന്ധിച്ച ഉത്തരവ് സേനയുടെ മെഡിക്കല്‍ സര്‍വ്വീസ് ഡയറക്ടര്‍ ജനറലിന് കൈമാറിയതായി മന്ത്രാലയം വക്താവ് അറിയിച്ചു. 

നിലവില്‍ 400 ഡോക്ടര്‍മാരെയാണ് താല്‍ക്കാലികമായി കോവിഡ് ഡ്യൂട്ടിക്ക് നിയമിക്കുന്നത്. 11 മാസത്തേക്ക് കോണ്‍ട്രാക്ട് സ്റ്റാഫുകളായാണ് നിയമിക്കുക. 2017- 2021 കാലയളവില്‍ വിരമിച്ച ഡോക്ടര്‍മാരെയാണ് തിരികെ വിളിക്കുന്നത്. 

രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സൈന്യവും മുന്‍നിരയില്‍ തന്നെയുണ്ട്. നിലവില്‍ സാധാരണക്കാര്‍ക്കും സൈനിക ആശുപത്രികളെ ചികിത്സയ്ക്കായി സമീപിക്കാവുന്നതാണ്. കോവിഡ് ആശുപത്രികളൊരുക്കുന്നതും മറ്റ് ആശുപത്രികള്‍ക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതും കൂടാതെ, ഓക്സിജന്‍, വാക്സിന്‍ വിതരണ രംഗത്തും വിവിധ സേനാ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News