വിദ്യാര്‍ഥികളുടെ ജാമ്യം റദ്ദാക്കണം: ഡൽഹി പൊലീസിന്‍റെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

രാജ്യത്തെ മൊത്തം എൻ.ഐ.എ, യു.എ.പി.എ കേസുകളെ ബാധിക്കുന്നതായതിനാൽ ഹൈകോടതി പുറപ്പെടുവിച്ച ജാമ്യ ഉത്തരവ് റദ്ദാക്കണമെന്ന് ഡല്‍ഹി പൊലീസ്

Update: 2021-06-18 02:13 GMT
Editor : Suhail | By : Web Desk
Advertising

ഡൽഹി കലാപക്കേസിൽ ജാമിഅ, ജെ.എൻ.യു വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ച ഡൽഹി ഹൈകോടതി ഉത്തരവ് ചോദ്യം ചെയ്ത് ഡൽഹി പൊലീസ് സമർപ്പിച്ച അപീൽ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത, ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ എന്നിവരടങ്ങിയ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്. രാജ്യത്തെ മൊത്തം എൻ.ഐ.എ, യു.എ.പി.എ കേസുകളെ ബാധിക്കുന്നതായതിനാൽ ഹൈകോടതി പുറപ്പെടുവിച്ച ജാമ്യ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

വിയോജിപ്പിനെ അടിച്ചമർത്താനുള്ള വ്യഗ്രതയിൽ ഭീകരപ്രവർത്തനവും പ്രതിഷേധിക്കാനുള്ള ഭരണഘടന അവകാശവും തമ്മിലുള്ള വ്യത്യാസം സർക്കാറിന് മനസിലാകാതായിരിക്കുന്നുവെന്ന് നിരീക്ഷിച്ചാണ് ‌പൗരത്വവിരുദ്ധ സമരനായകരായ വിദ്യാര്‍ഥികള്‍ക്ക് കോടതി ജാമ്യം നൽകിയിരുന്നത്. 

ചൊവ്വാഴ്ച ഹൈകോടതി ജാമ്യം അനുവദിച്ചതെങ്കിലും ഇന്നലെ രാത്രിയോടെയാണ് എസ്ഐഒ പ്രവർത്തകനായ ആസിഫ് ഇഖ്ബാൽ തൻഹ, പിഞ്ച്റ തോഡ് പ്രവർത്തകരായ നതാഷാ നർവാൾ, ദേവാംഗന കലിത എന്നിവർക്ക് ജയിൽ മോചനം സാധ്യമായത്.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News