ഓക്സിജനുമായി 'ഓക്സിജന്‍ എക്സ്പ്രസ്' ഡല്‍ഹിയിലേക്ക് പുറപ്പെട്ടു
ഇതുവരെയായി 1,585 ടൺ ഓക്സിജൻ ആണ് വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചതെന്ന് റെയിൽവേ അറിയിച്ചു.
കോവിഡ് രൂക്ഷമായ ഡല്‍ഹിയിലേക്ക് ഓക്സിജനുമായി റെയില്‍വേയുടെ 'ഓക്സജന്‍ എക്സ്പ്രസ്' പുറപ്പെട്ടു. ഇതോടെ ബുധനാഴ്ച്ച ഡൽഹിയിലേക്ക് 244 ടൺ ഓക്സിജൻ കൂടി എത്തിച്ചേരും. 24 മണിക്കൂറിനിടെ ഡൽഹിയിക്ക് 450 ടണ്ണിന്റെ ഓക്സിജൻ ലഭ്യമാകുമെന്നും റെയിൽവേ അറിയിച്ചു. ഗുജറാത്തിൽ നിന്നും ബംഗാളിൽ നിന്നുമുള്ള ഓക്സിജൻ എക്സ്പ്രസിലാണ് ഓക്സിജൻ എത്തിക്കുന്നത്.
#OxygenExpress from Hapa, Gujarat has reached Gurugram with oxygen & will help the COVID-19 patients in Delhi. pic.twitter.com/vJB4iaLrPL
— Piyush Goyal (@PiyushGoyal) May 4, 2021
ഗുജറാത്തിലെ ഹാപ്പയിൽ നിന്നും ബംഗാളിലെ ദുർഗാപൂരിൽ നിന്നുമാണ് ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽ.എം.ഒ) കൊണ്ടുവരുന്നത്. ഗുജറാത്തിൽ നിന്നും 85 ടണ്ണും, ബംഗാളിൽ നിന്ന് 120 ടൺ ഓക്സിജനുമാണ് വരുന്നത്. ഇതോടെ 450 ടൺ ഓക്സിജൻ ആണ് ഡൽഹിയിൽ എത്തിച്ചേരുന്നത്. 590 ടൺ ഓക്സിജൻ ആണ് ഡൽഹിക്ക് നിശ്ചയിച്ചിട്ടുള്ള ക്വാട്ട.
ഇതുവരെയായി 1,585 ടൺ ഓക്സിജൻ ആണ് വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചതെന്ന് റെയിൽവേ അറിയിച്ചു. 27 ഓക്സിജൻ എക്സ്പ്രസുകളാണ് ഇതുവരെയായി യാത്ര പുറപ്പെട്ടത്. ഡൽഹിക്ക് പുറമെ, മഹാരാഷ്ട്ര, മധ്യപ്രദേശ്, തെലങ്കാന, ഉത്തർപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലേക്കും ഓക്സിജൻ എക്സ്പ്രസ് എത്തിച്ചേർന്നിട്ടുണ്ട്.
മഹാരാഷ്ട്രയിലേക്ക് 174 ടണ്ണും, ഉത്തർപ്രദേശിൽ 492 ടണ്ണും മധ്യപ്രദേശിലേക്ക് 179 ടണ്ണും ഹരിയാനയിലേക്ക് 150, തെലങ്കാനക്ക് 127 ടൺ എൽ.എം.ഒ ആണ് ഇതുവരെ എത്തിയത്.