ഇരുട്ടടി തുടരുന്നു; സെഞ്ച്വറിയടിച്ച് ഇന്ധന വില
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് 2 ന് ശേഷം വര്‍ധിച്ചു തുടങ്ങിയ ഇന്ധന വില ഇതിനകം പല സംസ്ഥാനങ്ങളിലും 100 കടന്നു കഴിഞ്ഞു
Update: 2021-06-07 05:22 GMT
കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ഇരുട്ടടിയായി രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഇതോടെ കേരളത്തിൽ പ്രീമിയംപെട്രോളിന് നൂറ് രൂപ കടന്നു. ഹിന്ദുസ്ഥാൻ പെട്രോളിയത്തിൻറെ പ്രീമിയം പെട്രോളിനാണ് 100 രൂപ പിന്നിട്ടത്. അതേസമയം ഭാരത് പെട്രോളിയത്തിൻറെ സ്ഫീഡ് എന്ന ഇനത്തിന് 118 രൂപ പിന്നിട്ടു.
ഒരു ലിറ്റർ ഡീസലിനും പെട്രോളിനും 28 പൈസ വീതമാണ് വർധിച്ചത്. കൊച്ചിയിൽ പെട്രോളിന് 95.43 രൂപയും ഡീസലിന് 91.88 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 95.66 രൂപയും ഡീസലിന് 91.09 രൂപയുമാണ്. തിരുവന്തപുരത്ത് പെട്രോളിന് 97.38 രൂപയും ഡീസലിന് 92.31 രൂപയുമാണ്. 37 ദിവസത്തിനിടെ 21 തവണയാണ് വില കൂട്ടിയത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് 2 ന് ശേഷം വര്‍ധിച്ചു തുടങ്ങിയ ഇന്ധന വില ഇതിനകം പല സംസ്ഥാനങ്ങളിലും 100 കടന്നു കഴിഞ്ഞു.