സ്വകാര്യതയുടെ ലംഘനം; ഗുജറാത്തിലെ മദ്യനിരോധനം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹരജി

Update: 2021-06-21 11:40 GMT
Advertising

സംസ്ഥാനത്തെ മദ്യനിരോധനം ചോദ്യം ചെയ്ത് ഗുജറാത്ത് ഹൈക്കോടതിയിൽ ഹരജി. മദ്യം നിരോധിച്ചുകൊണ്ടുള്ള നിയമം സ്വകാര്യതയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹരജികളിൽ ഇന്ന് ഹൈക്കോടതി വാദം കേട്ടു. കേസിൽ ചീഫ് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് ബൈരൻ വൈഷ്‌ണവ് എന്നിവരടങ്ങുന്ന ബെഞ്ച് നാളെ വാദം തുടരും.

ഇന്ന് കേസിൽ വാദം നടക്കവേ അഡ്വക്കേറ്റ് ജനറൽ കമൽ ത്രിവേദി ഹർജിയിൽ പ്രാഥമികമായി എതിർപ്പ് പ്രകടിപ്പിച്ചു. സുപ്രീം കോടതിയുടെ തീരുമാനത്തിനെതിരെ ഉള്ള അപ്പീലിൽ വാദം കേൾക്കാൻ ഹൈക്കോടതിക്ക് കഴിയില്ലെന്ന് അദ്ദേഹം വാദിച്ചു. 71 വർഷം പഴക്കമുള്ള നിയമത്തിനെതിരെ 2017 നു ശേഷം സുപ്രീം കോടതി നിരവധി കേസുകളിൽ നടത്തിയ വിധികളെ ഉദ്ധരിച്ചാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

എന്നാൽ ഹരജിയിലെ ആവശ്യങ്ങൾ സുപ്രീം കോടതിക്ക് എതിരാവില്ലെന്ന് ഹരജിക്കാർക്ക് വേണ്ടി ഹാജരായ മിഹിർ താക്കറെ പറഞ്ഞു. 

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News