സുസ്ഥിര വികസനത്തില്‍ കേരളം നമ്പർ വൺ; റിപ്പോര്‍ട്ട് പുറത്തുവിട്ട് നിതി ആയോഗ്

75 പോയിന്റാണ് കേരളത്തിനുള്ളത്. രണ്ടാം സ്ഥാനത്തു വന്ന ഹിമാചൽപ്രദേശിനും തമിഴ്‌നാടിനും 74 പോയിന്റുണ്ട്

Update: 2021-06-03 08:41 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ (എസ്ഡിജി) ഒന്നാം സ്ഥാനം നിലനിർത്തി കേരളം. ബിഹാർ ആണ് ഏറ്റവും ഒടുവിലത്തെ സ്ഥാനത്ത്. വ്യാഴാഴ്ചയാണ് നിതി ആയോഗ് റിപ്പോർട്ട് പുറത്തുവിട്ടത്. സാമൂഹിക-സാമ്പത്തിക-പാരിസ്ഥിതിക മാനദണ്ഡങ്ങളാണ് എസ്ഡിജി റിപ്പോർട്ടിൽ പരിഗണിക്കുന്നത്. കേന്ദ്രഭരണ പ്രദേശങ്ങളിൽ 79 പോയിന്റുമായി ചണ്ഡീഗഡാണ് മുമ്പൽ.

75 പോയിന്റാണ് കേരളത്തിനുള്ളത്. രണ്ടാം സ്ഥാനത്തു വന്ന ഹിമാചൽപ്രദേശിനും തമിഴ്‌നാടിനും 74 പോയിന്റുണ്ട്. ബിഹാർ, ജാർഖണ്ഡ്, അസം, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവയാണ് ഏറ്റവും മോശം പ്രകടനം നടത്തിയ സംസ്ഥാനങ്ങൾ. വൈസ് ചെയർമാൻ രാജീവ് കുമാറാണ് റിപ്പോർട്ട് മാധ്യമങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചത്.

ദാരിദ്ര്യനിർമാർജനം, അസമത്വം ഇല്ലാതാക്കൽ എന്നിവ ലക്ഷ്യമാക്കിയാണ് നിതി ആയോഗ് എസ്ഡിജി സൂചികകൾ 2018 മുതൽ അവതരിപ്പിച്ചത്. 17 ലക്ഷ്യങ്ങളും 115 സൂചികകളുമാണ് ഇതിന്റെ ഭാഗമായി ഈ വര്‍ഷം പരിശോധിച്ചത്. സൂചികയുടെ മൂന്നാം പതിപ്പാണ് നിതി ആയോഗ് പുറത്തിറക്കിയത്.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News