ഓഫറുമായി മധ്യപ്രദേശ് പൊലീസ്; വിവാഹത്തിന് നിബന്ധനകൾ പാലിച്ചാൽ വരനും വധുവിനും ഗംഭീര വിരുന്ന് ഒരുക്കും

വിവാഹ ചടങ്ങുകളിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങൾ വർധിച്ചതോടെയാണ് വ്യത്യസ്ഥ ആശയവുമായി പൊലീസ് രം​ഗത്തെത്തിയത്

Update: 2021-04-26 11:06 GMT
Advertising

വിവാഹ ചടങ്ങുകളിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങൾ വർധിച്ചതോടെ വ്യത്യസ്ഥ ആശയവുമായി മധ്യപ്രദേശ് പൊലീസ്. ബിന്ദ് ജില്ലയിലെ പൊലീസ് സൂപ്രണ്ട് മനോജ് കുമാറാണ് ​ഗംഭീര ഓഫറുമായി രം​ഗത്തെത്തിയത്. പത്തോ അതിൽ താഴെയോ അതിഥികൾ മാത്രമാണ് വിവാഹത്തിന് പങ്കെടുക്കുന്നതെങ്കിൽ രുചികരമായ വിരുന്ന് പൊലീസ് ഒരുക്കുമെന്നാണ് അദ്ദേഹത്തിന്റെ ഓഫർ.

അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഒപ്പമായിരിക്കും വിരുന്ന് ഒരുക്കുക. അവരെ തിരിച്ച് വീട്ടിലേക്ക് വിടുന്നത് സർക്കാർ വാഹനത്തിലായിരിമെന്നും അദ്ദേഹം പറയുന്നു.

"വരവും വധുവും പത്തോ അതിൽ കുറവോ അതിഥികളുടെ സാന്നിധ്യത്തിൽ വിവാഹിതരായാൽ, എന്റെ വീട്ടിൽവെച്ച് രുചികരമായ വിവാഹ വിരുന്നൊരുക്കും, അവരെ തിരിച്ച് വീട്ടിലേക്ക് വിടുന്നതിന് സർക്കാർ വാഹനം ഒരുക്കും. " എസ്പി മനോജ് കുമാർ പറഞ്ഞു.

രണ്ട് ദിവസം മുമ്പ് പ്രഖ്യാപനം നടത്തിയതിന് ശേഷം ഇതുവരെ ദമ്പതികളാരും ഈ ഓഫർ സ്വീകരിക്കാൻ എത്തിയിട്ടില്ല, എന്നാൽ ഏപ്രിൽ 30 ന് വിവാഹിതരാകുന്ന രണ്ട് പേർ അതിഥികളുടെ എണ്ണം 10 ആയി പരിമിതപ്പെടുത്താൻ തയ്യാറായിട്ടുണ്ട്. അവർ അങ്ങനെ ചെയ്യുകയാണെങ്കിൽ, വിരുന്ന് എന്റെ കുടുംബത്തോടൊപ്പം എന്റെ വീട്ടിൽവെച്ചായിരിക്കുമെന്നും എസ്പി പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ മാനദണ്ഡമനുസരിച്ച് വിവാഹ ചടങ്ങുകളിൽ പരമാവധി 50 പേർക്കെ പങ്കെടുക്കാൻ അനുവാദമുള്ളു. എന്നാൽ വിവാഹ ചടങ്ങുകളിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങൾ വർധിച്ചതോടെയാണ് ഇത്തരമൊരു ആശയവുമായി പൊലീസ് രം​ഗത്തെത്തിയത്.

ഏറ്റവും ഒടുവിൽ കുർത്താര ഗ്രാമത്തിലെ ഒരു വിവാഹ ചടങ്ങിൽ കോവിഡ് പ്രോട്ടോക്കോൾ കാറ്റിൽ പറത്തി ആഘോഷം നടന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News