രാജ്യത്തെ ഓക്​സിജൻ ഉൽപാദനം പത്തിരട്ടിയായി വർധിച്ചുവെന്ന്​ നരേന്ദ്ര മോദി

പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മൻകീബാത്തിൽ സംസാരിക്കവെയാണ് മോദിയുടെ പരാമർശം.

Update: 2021-05-30 07:34 GMT
Advertising

രാജ്യത്തെ മെഡിക്കൽ ഓക്​സിജൻ ഉൽപാദനം പത്തിരട്ടിയായി വർധിച്ചുവെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മൻകീബാത്തിൽ സംസാരിക്കവെയാണ് മോദിയുടെ പരാമർശം. രണ്ടാം മോദി സർക്കാർ അധികാരത്തിൽ രണ്ട്​ വർഷം പൂർത്തിയാക്കുന്ന വേളയിലാണ്​ പ്രധാനമന്ത്രിയുടെ മൻ കീ ബാത്ത്​.

സാധാരണ 900 മെട്രിക് ടൺ​ ഓക്​സിജനാണ്​ ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്നത്. ഇപ്പോഴത്​ 9500 ടണ്ണായി വർധിച്ചു. അതായത് മെഡിക്കൽ ഓക്​സിജൻ ഉൽപാദനത്തിൽ പത്തിരട്ടിയുടെ വർധനവാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. മോദി പറഞ്ഞു.

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. എങ്കിലും കോവിഡ്​ എന്ന വെല്ലുവിളി എത്ര വലുതായാലും അതിനെ രാജ്യം നേരിടും. സർവശക്​തിയുമെടുത്ത്​ കോവിഡിനെതിര പോരാടാൻ രാജ്യം തയ്യാറാണ്. മോദി പറഞ്ഞു.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

Similar News