തമിഴ്‌നാട്ടിൽ നാളെ സ്റ്റാലിൻ സർക്കാർ സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കും
മന്ത്രിസഭയിൽ 33 പേരാണ് ഉണ്ടാകുക.
ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ നാളെ തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേൽക്കും. നാളെ രാവിലെ ഒമ്പത് മണിക്കാണ് സത്യപ്രതിജ്ഞ. അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ 33 പേരാണ് മന്ത്രിമാരായി ഉണ്ടാകുക. സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.
മന്ത്രിമാരും പ്രധാന വകുപ്പുകളും
എം.കെ. സ്റ്റാലിൻ (മുഖ്യമന്ത്രി)
എസ്. ദുരൈമുഖൻ (ജലവിഭവ വകുപ്പ്)
കെ.എൻ. നെഹ്‌റു ( മുനിസിപ്പൽ ഭരണവകുപ്പ്)
ഐ. പെരിയസ്വാമി (സഹകരണ വകുപ്പ്)
കെ. പൊൻമുടി (ഉന്നത വിദ്യാഭ്യാസം)
ഇ.വി. വേലു- (പൊതുമരാമത്ത്)
എം.ആർ.കെ പനീർശെൽവം (കൃഷി)
കെ.കെ.എസ്.എസ്.ആർ. രാമചന്ദ്രൻ-(റവന്യൂ)
തങ്കം തേനരശു ( വ്യവസായം)
എസ്. രഘുപതി( നിയമം)
എസ്. മുത്തുസ്വാമി (ഗൃഹ നിർമാണം)
കെ.ആർ. പെരിയ കറുപ്പൻ (ഗ്രാമ വികസനം)
ടി.എം. അൻപരശൻ (ഗ്രാമ വ്യവസായം)
പി. ഗീത ജീവൻ- (സാമൂഹ്യ ക്ഷേമം)
അനിത എസ്് (ഫിഷറീസ്)
എസ്.ആർ. രാജാകണ്ണപ്പൻ (ഗതാഗതം)
കെ. രാമചന്ദ്രൻ (വനം)
എസ്. ചക്രപാണി- (ഭക്ഷ്യ-പൊതുവിതരണം)
വി. സെന്തിൽ ബാലാജി (വൈദ്യുതി)
പളനിവേൽ ത്യാഗരാജൻ( ധനകാര്യം)
എം. സുബ്രമണ്യൻ- (മെഡിക്കൽ)
ഇവയൊക്കെയാണ് പ്രധാന വകുപ്പുകളിലെ മന്ത്രിമാർ.
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ 234 നിയമസഭാ സീറ്റുകളിൽ 133 എണ്ണം നേടിയാണ് വിജയിച്ചാണ് അധികാരത്തിലെത്തിയത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് 14 സീറ്റുകളും ഭാരതീയ ജനതാ പാർട്ടി 4, പട്ടാലി മക്കൽ കാച്ചി 5, വിതുതലൈ ചിരുതൈഗൽ കാച്ചി 4, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) 2, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ 2 സീറ്റുകളും നേടി.