കോവിഡിന് ശേഷമുള്ള ലോകം പഴയതുപോലെ ആയിരിക്കില്ല: നരേന്ദ്രമോദി
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മരിച്ച ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ള മുൻനിര പോരാളികളെയും കോവിഡ് ബാധിച്ച് മരണപ്പെട്ടവരെയും സ്മരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരി അവസാനിച്ചതിന് ശേഷം ലോകം പഴയതുപോലെ ആയിരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡിന് മുൻപും കോവിഡിന് ശേഷവും എന്നാകും ഭാവിയിൽ ഓരോ കാര്യങ്ങളെയും ലോകം അടയാളപ്പെടുത്തുകയെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മരിച്ച ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ള മുൻനിര പോരാളികളെയും കോവിഡ് ബാധിച്ച് മരണപ്പെട്ടവരെയും സ്മരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ബുദ്ധ പൂർണിമ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ വിർച്വൽ പരിപാടിയിൽ സംസാരിക്കവെയാണ് മോദിയുടെ പ്രതികരണം. രാജ്യത്തിന്റെ രക്ഷയ്ക്കായി സ്വന്തം ജീവന്‍ പോലും അപകടപ്പെടുത്തി പ്രവര്‍ത്തിക്കുന്ന കോവിഡ് മുന്നണി പോരാളികള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു. ഒപ്പം കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുകയും ചെയുന്നു. അദ്ദേഹം അറിയിച്ചു.
ലോകമെങ്ങും ബാധിച്ച കോവിഡ് മഹാമാരി വലിയ സാമ്പത്തിക പ്രത്യാഘാതമാണുണ്ടാക്കിയത്. എങ്കിലും വാക്‌സിന്‍ വികസിപ്പിക്കാന്‍ പ്രവര്‍ത്തിച്ച ഗവേഷകരുടെ പേരില്‍ രാജ്യം അഭിമാനിക്കുന്നു. സമൂഹത്തിന്റെ രക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരെയും നഴ്‌സുമാരെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരെയും സല്യൂട്ട് ചെയ്യുന്നു. കോവിഡ് പോരാട്ടത്തില്‍ പങ്കാളികളായ വ്യക്തികളും സ്ഥാപനങ്ങളും പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു. പ്രധാനമന്ത്രി കൂട്ടിച്ചേർത്തു