രാജ്യത്ത് 1,00,636 പേർക്ക് കൂടി കോവിഡ്: 24 മണിക്കൂറിനിടെ മരണം 2427
ഞായറാഴ്ചയായതിനാല്‍ 15.87 ലക്ഷം സാമ്പിളുകളെ പരിശോധിച്ചുള്ളൂ. കഴിഞ്ഞ ദിവസങ്ങളില്‍ 20 ലക്ഷത്തിന് മുകളില്‍ സാമ്പിളുകള്‍ പരിശോധിച്ചിരുന്നു.
Update: 2021-06-07 05:38 GMT
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,00,636 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 1,74,399 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,71,59,180 ആയി. 2427 പേര്‍ക്കു കൂടി ജീവന്‍ നഷ്ടമായതോടെ ആകെ മരണസംഖ്യ 3,49,186 ആയി.
അതേസമയം ഞായറാഴ്ചയായതിനാല്‍ 15.87 ലക്ഷം സാമ്പിളുകളെ പരിശോധിച്ചുള്ളൂ. കഴിഞ്ഞ ദിവസങ്ങളില്‍ 20 ലക്ഷത്തിന് മുകളില്‍ സാമ്പിളുകള്‍ പരിശോധിച്ചിരുന്നു. തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍. 20,421 ആണ് തമിഴ്‌നാട്ടിലെ കോവിഡ് സംഖ്യ.
നാല് സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകള്‍ പതിനായിരത്തിന് മുകളിലുള്ളത്. മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക, കേരളം എന്നിവയാണ് ആ സംസ്ഥാനങ്ങള്‍. കേരളത്തില്‍ കഴിഞ്ഞ ദിവസം 14,672 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.