നൊബേല്‍ ജേതാവ് എസ്തര്‍ ഡഫ്‌ലോ, ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ എന്നിവര്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേശക സമിതിയില്‍
സാമ്പത്തിക ഉപദേശക സമിതി രൂപീകരിക്കുമെന്ന് ഡി.എം.കെ സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.
സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ പുരസ്‌കാരം നേടിയ എസ്തര്‍ ഡഫ്‌ലോ, മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ എന്നിവരെ തമിഴ്‌നാട് സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേശക സമിതിയില്‍ ഉള്‍പ്പെടുത്തി. മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്‌മണ്യം, സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജീന്‍ ഡ്രെസെ, മുന്‍ ഫിനാന്‍സ് സെക്രട്ടറി എസ്. നാരായണന്‍ എന്നിവരാണ് അഞ്ചംഗ സമിതിയിലെ മറ്റു അംഗങ്ങള്‍.
സാമ്പത്തിക ഉപദേശക സമിതി രൂപീകരിക്കുമെന്ന് ഡി.എം.കെ സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. ഉപദേശക സമിതിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് സമൂഹത്തിന്റെ എല്ലാ വിഭാഗത്തിന്റെയും വികസനം ഉറപ്പാക്കുമെന്നും നയപ്രഖ്യാപനത്തില്‍ പറഞ്ഞിരുന്നു.
കര്‍ഷകരുടെ ക്ഷേമവും കാര്‍ഷിക ഉല്‍പാദനം വര്‍ധിപ്പിക്കുന്നതും ലക്ഷ്യമിട്ട് പ്രത്യേക കാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം പുറത്തിറക്കും തുടങ്ങിയ കാര്യങ്ങളും നയപ്രഖ്യാപനത്തില്‍ പറഞ്ഞിരുന്നു.
ജീവിത പങ്കാളിയായ അഭിജിത് ബാനര്‍ജി, സഹപ്രവര്‍ത്തകനായ മൈക്കല്‍ ക്രെമര്‍ എന്നിവര്‍ക്കൊപ്പം 2019ലാണ് ഡഫ്‌ലോ സാമ്പത്തിക നോബല്‍ നേടിയത്. 2013-2016 കാലയളവില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന ആളാണ് രഘുറാം രാജന്‍. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെന്ന ആശയത്തിന്റെ ഉപജ്ഞാതാവാണ് ജീന്‍ ഡ്രെസെ.