വിജയ് മല്യയുടെ വസ്തുവകകൾ വിൽക്കാൻ കോടതി അനുമതി
Update: 2021-06-05 11:05 GMT
വിജയ് മല്യയുടെ വസ്തുവകകൾ വിൽക്കാൻ ബാങ്കുകൾക്ക് സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാനുള്ള കോടതി അനുമതി നൽകി. വിജയ് മല്യയിൽ നിന്ന് 5600 കോടി രൂപയുടെ ലോൺ തുക വീണ്ടെടുക്കാനായി അദ്ദേഹത്തിന്റെ വസ്തുവകകളിൽ ചിലത് വിൽക്കാൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാനുള്ള കോടതി അനുമതി നൽകിയതായി പഞ്ചാബ് നാഷണൽ ബാങ്ക് മാനേജിങ് ഡയറക്ടർ മല്ലികാർജുന റാവു പറഞ്ഞു.
ലീഡ് ബാങ്ക് വസ്തുവകകൾ വിൽക്കും. തങ്ങളുടെ ബാങ്കിൽ മല്ല്യയ്ക്ക് വലിയ തുകയുടെ ലോൺ ഇല്ലെങ്കിലും തങ്ങൾക്ക് കിട്ടാനുള്ള തുക ലീഡ് ബാങ്കിൽ നിന്നും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കിങ്ഫിഷർ വിമാനക്കമ്പനിയുമായി ബന്ധപ്പെട്ട ഒമ്പതിനായിരം കോടി രൂപയുടെ വായ്പ തിരിച്ചടക്കാത്ത കേസിൽ പ്രതിയായ വിജയ് മല്യ നിലവിൽ യു.കെയിലാണ്.