സർക്കാരിന്റെ കോവിഡ് പ്രതിരോധത്തിൽ ധവളപത്രം പുറത്തിറക്കി കോൺഗ്രസ്

Update: 2021-06-22 09:53 GMT
Advertising

കേന്ദ്ര സർക്കാരിന്റെ കോവിഡ് പ്രതിരോധത്തിൽ ധവളപത്രം പുറത്തിറക്കി കോൺഗ്രസ്. രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗമുണ്ടാകുമെന്നും അതിനായി തയ്യാറെടുപ്പുകൾ നടത്താനും ധവളപത്രം പുറത്തിറക്കിക്കൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.

"രണ്ടാം തരംഗത്തിൽ മരിച്ചതിൽ 90 ശതമാനം പേരെയും രക്ഷിക്കാമായിരുന്നു. മരണത്തിന്റെ പ്രധാന കാരണം ഓക്സിജന്റെ അഭാവമായിരുന്നു. പ്രധാനമന്ത്രിയുടെ കണ്ണുനീരുകൊണ്ട് കുടുംബങ്ങളുടെ കണ്ണുനീർ തുടക്കാനാവില്ല. ഓക്സിജൻ കൊണ്ട് കഴിയുമായിരുന്നു. പക്ഷെ അദ്ദേഹം അത് ഗൗരവമായി കണ്ടില്ല. അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവൻ ബംഗാൾ തെരഞ്ഞെടുപ്പിലായിരുന്നു" - അദ്ദേഹം പറഞ്ഞു

കോവിഡ് മൂലം കുടുംബത്തിന്റെ അത്താണിയായവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് നഷ്ടപരിഹാരം കൊടുക്കാൻ കഴിയില്ലെന്ന സർക്കാർ നിലപാടിനെയും രാഹുൽ വിമർശിച്ചു. കേന്ദ്രം പെട്രോൾ - ഡീസൽ വിലവർധനയിലൂടെ നാല് ലക്ഷത്തോളം നേടിയെന്നും അദ്ദേഹം പറഞ്ഞു. " കുടുംബത്തിലെ സമ്പാദിക്കുന്നവരെ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകണം "- അദ്ദേഹം പറഞ്ഞു.

" മൂന്നാം തരംഗത്തിൽ കോവിഡ് പ്രതിരോധം എങ്ങനെ നടത്താമെന്നും രണ്ടാം തരംഗത്തിൽ എന്തെല്ലാം പോരായ്മകൾ ഉണ്ടായെന്നും വെളിപ്പെടുത്തുന്നതാണ് ധവളപത്രം." - രാഹുൽ പറഞ്ഞു. കോവിഡിന്റെ മൂന്നാം തരംഗം അതീവ ഗുരുതരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News