ജി.ഡി.പി വളര്‍ച്ചയില്‍ പിന്നില്‍, കോവിഡ് മരണനിരക്കില്‍ മുന്നില്‍: കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രിയുടെ കരച്ചിൽ മാത്രമാണ് കേന്ദ്രത്തിന്‍റെ പ്രതികരണമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

Update: 2021-05-22 16:41 GMT
Advertising

കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും. വാക്സിനുകളില്ല, കുറഞ്ഞ ജി.ഡി.പി, ഏറ്റവും ഉയർന്ന കോവിഡ്​ മരണം, എന്നാല്‍ കേന്ദ്രസർക്കാറി​ന്‍റെ പ്രതികരണം മോദിയുടെ കരച്ചിൽ മാത്രമാണെന്നാണ് രാഹുലിന്‍റെ ട്വീറ്റ്. 

ഇന്ത്യയുടെയും അയല്‍രാജ്യങ്ങളുടെയും ജി.ഡി.പി വളർച്ചയും ഇവിടങ്ങളിലെ കോവിഡ് മരണനിരക്കും​ കാണിക്കുന്ന കണക്കുകളും രാഹുല്‍ പങ്കുവെച്ചു. ഇതുപ്രകാരം, ഇന്ത്യയുടെ ജി.ഡി.പി വളർച്ച മൈനസ് എട്ടു ശതമാനമാണെങ്കിൽ പാകിസ്താന്‍റേത് 0.4ഉം ബംഗ്ലദേശി​ന്‍റേത്​ 3.8ഉം ആണ്. മറ്റു അയൽ രാജ്യങ്ങളായ മ്യാൻമറി​ന്‍റേത്​ രണ്ടും ചൈനയുടേത്​ 1.9ഉം ശ്രീലങ്കയുടേത്​ മൈനസ്​ 4.6ഉം ആണ്. 

അതേസമയം, പത്ത് ലക്ഷത്തിൽ ഇന്ത്യയിലെ കോവിഡ്​ മരണ നിരക്ക്​ 212 ആണെങ്കില്‍ പാകിസ്​താനിൽ ഇത്​ 66ഉം ബംഗ്ലദേശിൽ ഇത്​ ഒന്നുമാണ്. ചൈനയിൽ​ പത്തും ശ്രീലങ്കയിൽ 74ഉം മരണങ്ങളാണ്​ നടക്കുന്നത്​​. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News