മഹാരാഷ്ട്രയില്‍ ആറ് ദിവസം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ചു മരിച്ചു

പര്‍ഗാര്‍ ജില്ലയിലെ സഫാലെയില്‍ ഒരു സ്വകാര്യആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്.

Update: 2021-06-06 09:27 GMT
മഹാരാഷ്ട്രയില്‍ ആറ് ദിവസം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ചു മരിച്ചു
AddThis Website Tools
Advertising

മഹാരാഷ്ട്രയിലെ പല്‍ഗാറില്‍ ആറ് ദിവസം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ചു മരിച്ചു. മെയ് 31നാണ് കുഞ്ഞ് ജനിച്ചത്. കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് വ്യതസ്ത ആശുപത്രികളില്‍ എത്തിച്ചെങ്കിലും ആവശ്യമായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചത്.

പര്‍ഗാര്‍ ജില്ലയിലെ സഫാലെയില്‍ ഒരു സ്വകാര്യആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് ഭാരം കുറവായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കുഞ്ഞിനെയും അമ്മയെയും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

ആന്റിജന്‍ ടെസ്റ്റില്‍ കുഞ്ഞിന് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. അമ്മക്ക് നെഗറ്റീവായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ പല്‍ഗാറിലെ ആശുപത്രിയിലെത്തിച്ചു. ഇവിടെ വേണ്ടത്ര സൗകര്യമില്ലാത്തതിനാല്‍ കുഞ്ഞിനെ ജവഹര്‍ മേഖലയിലെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഇവിടെയും വേണ്ടത്ര മെഡിക്കല്‍ സൗകര്യങ്ങളില്ലായിരുന്നു. കുഞ്ഞിന്റെ ആരോഗ്യനില മോശമായതിനെ നാസിക്കിലെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആരോഗ്യനില കൂടുതല്‍ വഷളായതോടെ ശനിയാഴ്ച കുഞ്ഞ് മരിക്കുകയായിരുന്നു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News