യുപിയില്‍ ഞായറാഴ്ചകളില്‍ ലോക്ഡൌണ്‍; മാസ്ക് ധരിച്ചില്ലെങ്കില്‍ 1000 രൂപ പിഴ

കോവിഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും

Update: 2021-04-16 09:34 GMT
Editor : Jaisy Thomas
Advertising

കോവിഡ് കേസുകള്‍ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ ഞായറാഴ്ച ലോക്ഡൌണ്‍ ഏര്‍പ്പെടുത്തി. ഗ്രാമ,നഗര വ്യത്യാസമില്ലാതെ എല്ലായിടത്തും ഇനി ഞായറാഴ്ചകളില്‍ സമ്പൂര്‍ണ്ണ ലോക്ഡൌണ്‍ ആയിരിക്കും.

കോവിഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 1000 രൂപ പിഴ ഈടാക്കും. രണ്ടാം തവണയും ഇതാവര്‍ത്തിച്ചാല്‍ പതിനായിരം രൂപ പിഴ അടക്കേണ്ടി വരും. ഞായറാഴ്ചകളില്‍ പൊതു ഇടങ്ങള്‍ അണുവിമുക്തമാക്കാനും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍‌ദ്ദേശം നല്‍കിയിട്ടുണ്ട്. അത്യാവശ്യ സര്‍വീസുകള്‍ മാത്രമേ ഞായറാഴ്ചകളില്‍ പ്രവര്‍ത്തിക്കൂ. അവശ്യ സേവനങ്ങൾ കൈകാര്യം ചെയ്യുന്ന ബിസിനസുകൾ ഒഴികെയുള്ള എല്ലാ ഓഫീസുകളും ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കുന്നതല്ല.

യുപിയിലെ 10 ജില്ലകളിൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതിന് പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. ഒരു പ്രദേശത്തെ സ്ഥിതി അനുസരിച്ച് പുതിയ കോവിഡ് ആശുപത്രികള്‍ ആരംഭിക്കും. യുപിയിലെ പ്രാദേശിക ആശുപത്രികളെയും കോവിഡ് ആശുപത്രികളാക്കി മാറ്റും. പ്രയാഗ്രാജിലെ യുണൈറ്റഡ് മെഡിക്കൽ കോളേജിനെ കോവിഡ് -19 ആശുപത്രിയാക്കും. 108 ആംബുലന്‍സ് സര്‍വീസുകളെ കോവിഡ് രോഗികള്‍ക്ക് മാത്രമായി ഉപയോഗപ്പെടുത്തും. ഉത്തർപ്രദേശിൽ വ്യാഴാഴ്ച 20,510 പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 1.11 ലക്ഷത്തിലധികം പേര്‍ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 

Tags:    

Editor - Jaisy Thomas

contributor

Similar News