ചിത്രം വ്യക്തമാക്കി ബിജെപി:‍ ബം​ഗാളിൽ സുവേന്ദു അധികാരി പ്രതിപക്ഷ നേതാവ്

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അടുത്ത സഹായിയായിരുന്ന സുവേന്ദു അധികാരി നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍ ചേരുകയായിരുന്നു

Update: 2021-05-10 09:18 GMT
Editor : Roshin | By : Web Desk
Advertising

പശ്ചിമ ബംഗാൾ നിയമസഭയിൽ പ്രതിപക്ഷ നേതാവായി സുവേന്ദു അധികാരിയെ ബിജെപി തെരഞ്ഞെടുത്തു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 77 സീറ്റുകളാണ് ബിജെപിക്ക് നേടാനായത്. കൊൽക്കത്തയിൽ നടന്ന നിയമസഭാ പാർട്ടി യോഗത്തിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്, കേന്ദ്ര ജനറൽ സെക്രട്ടറി ഭൂപേന്ദർ യാദവ് പാർട്ടിയിലെ മുതിർന്ന നേതാക്കള്‍ പങ്കെടുത്തു.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അടുത്ത സഹായിയായിരുന്ന സുവേന്ദു അധികാരി നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍ ചേരുകയായിരുന്നു. തുടര്‍ന്ന് നന്ദിഗ്രാമില്‍ ഇരുവരും തമ്മില്‍ മത്സരിച്ചെങ്കിലും 1956 വോട്ടിന്‍റെ നേരിയ ഭൂരിപക്ഷത്തില്‍ സുവേന്ദു അധികാരി വിജയിക്കുകയായിരുന്നു.



213 സീറ്റുകള്‍ നേടി 2016ലെ പ്രകടനത്തേക്കാളും മികച്ച രീതിയിലുള്ള വിജയം ബംഗാളില്‍ ടിഎംസി കരസ്ഥമാക്കുകയായിരുന്നു. തുടര്‍ന്ന് ബംഗാള്‍ മുഖ്യമന്ത്രിയായി മമത ബാനര്‍ജി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തുകയും ചെയ്തു.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News