'ഒപ്പമുണ്ട്, ജയിക്കും'; ദിനംപ്രതി 300 ടൺ ഓക്‌സിജൻ വിതരണം ചെയ്ത് ടാറ്റ

"ഈ പോരാട്ടത്തിൽ നമ്മൾ ഒന്നിച്ചുണ്ട്. അതിൽ ജയിക്കുക തന്നെ ചെയ്യും"

Update: 2021-04-20 16:26 GMT
Editor : abs
Advertising

മുംബൈ: രാജ്യത്തെ ഓക്‌സിജൻ ദൗർലഭ്യം പരിഹരിക്കാൻ 200-300 ടൺ ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ ദിനംപ്രതി വിവിധ സർക്കാറുകൾക്ക് വിതരണം ചെയ്യുന്നുണ്ടെന്ന് ടാറ്റ. ടാറ്റ സ്റ്റീലിന്റെ ട്വിറ്റർ ഹാൻഡിലിലാണ് വിവരം കമ്പനി പങ്കുവച്ചത്.

'കോവിഡ് 19 രോഗികളുടെ ചികിത്സയ്ക്ക് മെഡിക്കൽ ഓക്‌സിജൻ നിർണായകമാണ്. ദേശീയ അടിയന്തരാവശ്യം കണക്കിലെടുത്ത് ഞങ്ങൾ 200-30 ടൺ ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ ദിനംപ്രതി വിവിധ സർക്കാറുകൾക്കും ആശുപത്രികൾക്കും വിതരണം ചെയ്യുന്നുണ്ട്. ഈ പോരാട്ടത്തിൽ നമ്മൾ ഒന്നിച്ചുണ്ട്. അതിൽ ജയിക്കുക തന്നെ ചെയ്യും' - എന്നാണ് ടാറ്റയുടെ ട്വീറ്റ്. 

ഒഡിഷ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിൽ 50-100 ടൺ ഓക്‌സിജൻ ദിനംപ്രതി വിതരണം ചെയ്യുന്നുണ്ടെന്ന് ജിൻഡാൽ സ്റ്റീൽസും വ്യക്തമാക്കി. ഇതുവരെ 33,300 ടൺ ഓക്‌സിജൻ വിതരണം ചെയ്തതായി രാജ്യത്തെ ഏറ്റവും വലിയ ഉരുക്കു കമ്പനിയായ സെയിലും ട്വീറ്റ് ചെയ്തു.

അതിനിടെ, ഓക്‌സിജൻ ക്ഷാമമുണ്ടെന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഓക്‌സിജൻ ഉത്പാദനവും വിതരണവും മെച്ചപ്പെടുത്താനുള്ള പദ്ധതിയുണ്ടാകുമെന്നും പ്രധാനമന്ത്രി ഉറപ്പു നൽകി.

Tags:    

Editor - abs

contributor

Similar News