'ക്ഷേത്രഭൂമി എല്ലായ്‌പ്പോഴും ക്ഷേത്രങ്ങളുടേത് തന്നെ'; ചരിത്രവിധിയുമായി മദ്രാസ് ഹൈക്കോടതി

വിധി ഹിന്ദു റിലീജ്യസ് ആന്റ് കൾച്ചറൽ എൻഡോവ്‌മെന്റ് ആക്ടിൽ സമൂല പരിഷ്‌കാരങ്ങൾക്ക് വഴിവയ്ക്കും

Update: 2021-06-09 10:18 GMT
Editor : abs | By : Web Desk
Advertising

ചെന്നൈ: തമിഴ്‌നാട്ടിലെ പുരാതന ക്ഷേത്രങ്ങളുടെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാൻ മദ്രാസ് ഹൈക്കോടതിയുടെ ചരിത്രപരമായ ഇടപെടൽ. ഇതുമായി ബന്ധപ്പെട്ട പഠനത്തിനും മൂല്യനിര്‍ണയത്തിനുമായി 17 അംഗ സമിതിക്ക് രൂപം നൽകാന്‍ കോടതി സംസ്ഥാന സർക്കാറിനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കും നിർദേശം നൽകി. ക്ഷേത്ര ഭൂമികൾ എല്ലായ്‌പ്പോഴും ക്ഷേത്രഭൂമികൾ തന്നെയായിരിക്കുമെന്ന് വിധി പുറപ്പെടുവിക്കവെ കോടതി വ്യക്തമാക്കി.

ക്ഷേത്ര സംരക്ഷണവുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട ഒരുകൂട്ടം പൊതുതാത്പര്യ ഹർജികളിൽ ജസ്റ്റിസ് ആർ മഹാദേവൻ, ജസ്റ്റിസ് പിഡി ഔടികേശവലു എന്നിവർ അടങ്ങുന്ന ഡിവിഷൻ ബഞ്ചിന്റേതാണ് ഉത്തരവ്. 224 പേജ് വരുന്ന വിധിയിൽ 75 ഇന മാർഗനിർദേശങ്ങൾ കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. വിധി ഹിന്ദു റിലീജ്യസ് ആന്റ് കൾച്ചറൽ എൻഡോവ്‌മെന്റ് ആക്ടിൽ സമൂല പരിഷ്‌കാരങ്ങൾക്ക് വഴിവയ്ക്കും

'ക്ഷേത്ര ഭൂമികൾ എല്ലായ്‌പ്പോഴും ക്ഷേത്രഭൂമികൾ തന്നെയായിരിക്കും. ബന്ധപ്പെട്ട അധികൃതരുടെ (ദാതാവ്) ആഗ്രഹങ്ങൾക്ക് വിരുദ്ധമായി ക്ഷേത്രഭൂമികൾ മറ്റാവശ്യങ്ങൾക്ക് ഏറ്റെടുക്കരുത്. 'പൊതു ആവശ്യങ്ങൾക്കായി' എന്ന ആശയം ക്ഷേത്രഭൂമികൾക്കു മേൽ പ്രയോഗിക്കരുത്' - കോടതി ആവശ്യപ്പെട്ടു. എട്ടാഴ്ചയ്ക്കകം ചരിത്രത്തിലും വാസ്തുകലയിലും വൈദഗ്ദ്ധ്യമുള്ള സമിതി ജില്ലാ തലങ്ങളിൽ രൂപീകരിക്കണം. ക്ഷേത്രങ്ങളിലെ പുരാതന വിഗ്രഹങ്ങളുടെ കണക്ക്, മറ്റു പുരാവസ്തുക്കൾ എന്നിവയുടെ കണക്കെടുക്കണം. എല്ലാ ക്ഷേത്രങ്ങൾക്കും 24 മണിക്കൂർ വീഡിയോ നിരീക്ഷണ സംവിധാനമുള്ള സ്‌ട്രോങ് റൂമുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തണം. ട്രസ്റ്റികൾ ഇല്ലാത്ത ക്ഷേത്രങ്ങളുടെ കണക്കു നൽകണം- കോടതി ആവശ്യപ്പെട്ടു.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News