കോവിഡിൽനിന്ന് ജനങ്ങളെ കാക്കാൻ 'കൊറോണദേവി'; തമിഴ്‌നാട്ടിൽ പുതിയ പ്രതിഷ്ഠയുമായി ക്ഷേത്രം അധികൃതർ

കോയമ്പത്തൂരിനടുത്തുള്ള കാമാച്ചിപുരി ആതീനം ക്ഷേത്രത്തിലാണ് മഹാമാരിക്കെതിരെ പുതിയ പ്രതിഷ്ഠ ആരംഭിച്ചിരിക്കുന്നത്

Update: 2021-05-19 13:59 GMT
Editor : Shaheer | By : Web Desk
Advertising

കോവിഡിൻരെ പിടിയിൽനിന്നു രക്ഷപ്പെടാൻ എന്തു ചെയ്യുമെന്നറിയാതെ പകച്ചുനിൽക്കുകയാണ് ജനം. അടുത്തെങ്കിലും മഹാമാരി ഇവിടെനിന്നു വിട്ടുപോകുന്ന ഒരു ലക്ഷണവും കാണുന്നുമില്ല. ഇതിനിടയിലാണ് കൊറോണയുടെ ഭീകരതയിൽനിന്നു നാടിനെയും ജനങ്ങളെയും രക്ഷിക്കാൻ തമിഴ്‌നാട്ടിൽ ഒരുകൂട്ടം വിശ്വാസികൾ പുതിയൊരു ദേവിയെ കണ്ടെത്തിയിരിക്കുന്നത്; പേര് കൊറോണദേവി!

കോയമ്പത്തൂരിനടുത്തുള്ള കാമാച്ചിപുരി ആതീനം ക്ഷേത്രം അധികൃതരാണ് പുതിയ ദേവിയെ സൃഷ്ടിച്ച് കോവിഡിനെ തുരത്താനൊരുങ്ങുന്നത്. കൊറോണദേവിയുടെ പേരിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠയും ആരംഭിച്ചിട്ടുണ്ട്. ഗ്രാനൈറ്റ് ഉപയോഗിച്ചാണ് ദേവിയുടെ പ്രതിമ നിർമിക്കുന്നത്. പ്രതിമ തയാറായാൽ 48 ദിവസം പ്രത്യേക പ്രാർത്ഥന നടത്തും. മഹായാഗത്തിലേക്ക് ജനങ്ങൾക്കു പ്രവേശനമുണ്ടാകില്ല.

പ്ലേഗ് അടക്കമുള്ള മഹാമാരികളിൽനിന്ന് ജനങ്ങളെ കാക്കാൻ പുതിയ ദേവതകളുടെ പ്രതിഷ്ഠ ആരംഭിക്കുന്ന ആചാരമുണ്ടെന്ന് കാമാച്ചിപുരി ക്ഷേത്രം ചുമതല വഹിക്കുന്ന ശിവലിംഗേശ്വർ പറഞ്ഞു. കോയമ്പത്തൂരിലെ മാരിയമ്മൻ ക്ഷേത്രം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം ദേവതകളാണ് തങ്ങളെ മഹാമാരികളിൽനിന്നു രക്ഷിച്ചതെന്നാണ് ജനങ്ങൾ വിശ്വസിക്കുന്നതെന്നും ശിവലിംഗേശ്വർ കൂട്ടിച്ചേർത്തു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News