ഹൈദരാബാദിൽ മൂന്ന് കോവിഡ് രോഗികൾ ഓക്സിജൻ കിട്ടാതെ മരിച്ചു

ആശുപത്രിയിലേക്ക് ഓക്സിജൻ കൊണ്ട് വന്ന ടാങ്കർ വൈകിയതാണ് ഓക്സിജൻ ക്ഷാമത്തിന് ഇടയാക്കിയത്

Update: 2021-05-10 09:14 GMT
Advertising

ഓക്സിജൻ കിട്ടാതെ ഹൈദരാബാദിൽ മൂന്ന് കോവിഡ് രോഗികൾ മരിച്ചു. നഗരത്തിലെ കിംഗ് കോത്തി ജില്ലാ ആശുപത്രിയിൽ ഞായറാഴ്ചയാണ് സംഭവം. ആശുപത്രിയിലെ ഓക്സിജൻ സമ്മർദം കുറഞ്ഞു പോയത് മൂലം മൂന്ന് പേർ മരിക്കുകയും ഇരുപതോളം പേർ ഓക്സിജൻ കിട്ടാതെ വലയുകയും ചെയ്തതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.

ആശുപത്രിയിലേക്ക് ഓക്സിജൻ കൊണ്ട് വന്ന ടാങ്കർ വൈകിയതാണ് ഓക്സിജൻ ക്ഷാമത്തിന് ഇടയാക്കിയത്. ടാങ്കറിന്റെ ഡ്രൈവർ ആശുപത്രി മാറി നഗരത്തിലെ തന്നെ മറ്റൊരു ആശുപത്രിയായ ഉസ്മാനിയ ആശുപത്രിയിലേക്ക് പോയതാണ് ഓക്സിജൻ എത്തുന്നത് വൈകാൻ കാരണം. പിന്നീട് ടാങ്കർ കിംഗ് കോത്തി ആശുപത്രിയിൽ എത്തിക്കുകയും ഓക്സിജൻ വിതരണം പുനഃസ്ഥാപിക്കുകയും ചെയ്തു.

എന്നാൽ ആശുപത്രി അധികൃതർ പറയുന്നതിലും കൂടുതൽ പേർ മരണപ്പെട്ടിട്ടുണ്ടെന്നാണ് രോഗികളുടെ ബന്ധുക്കൾ പറയുന്നത്. ഓക്സിജൻ ലഭ്യത ഉറപ്പാക്കുന്നതിൽ ആശുപത്രി അധികൃതർ അലംഭാവം കാണിച്ചെന്നും ഇവർ ആരോപിക്കുന്നു. രണ്ട് ദിവസം മുൻപും ആശുപത്രിയിൽ സമാനമായ രീതിയിൽ ഓക്സിജൻ ക്ഷാമം ഉണ്ടായതായും ബന്ധുക്കൾ പറയുന്നു. തെലുങ്കാന സർക്കാർ കോവിഡ് ആശുപത്രിയായി പ്രഖ്യാപിച്ച ആശുപത്രികളിൽ ഒന്നാണ് കിംഗ് കോത്തി ആശുപത്രി

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News