ഉമര്‍ ഖാലിദിന് ജാമ്യം

20,000 രൂപ ബോണ്ടും ഒരു ആൾ ജാമ്യം വ്യവസ്ഥയിലുമാണ് ജാമ്യം അനുവദിച്ചത്

Update: 2021-04-15 15:58 GMT
Editor : Suhail | By : Web Desk
Advertising

വടക്ക് - കിഴക്കന്‍ ഡൽഹി കലാപത്തിന്റെ പേരിൽ അറസ്റ്റിലായ ഉമർ ഖാലിദിന് ഒരു കേസിൽ ഡല്‍ഹി കോടതി ജാമ്യം ലഭിച്ചു. 20,000 രൂപ ബോണ്ടും ഒരു ആൾ ജാമ്യം വ്യവസ്ഥയിലുമാണ് ജാമ്യം അനുവദിച്ചത്. എന്നാൽ കലാപവുമയി ബന്ധപ്പെട്ട മറ്റ് കേസുകളിൽ യു.എ.പി.എ ചുമത്തിയതിനാൽ ഉമർ ഖാലിദിന് പുറത്തിറങ്ങാനാകില്ല.

ജനക്കൂട്ടത്തിന്റെ ഭാഗമായ മറ്റുള്ളവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യണം എന്ന കാരണം പറഞ്ഞ് ഉമര്‍ ഖാലിദിനെ കാലാകാലം ജയിലിൽ അടയ്ക്കാനാവില്ലെന്ന് കോടതി വിലയിരുത്തി. ജാമ്യത്തിലിറങ്ങിയാൽ ഉമര്‍ ഖാലിദ് തെളിവുകള്‍ നശിപ്പിക്കുകയോ സാക്ഷികളെ ഒരു തരത്തിലും സ്വാധീനിക്കുകയോ ചെയ്യില്ല എന്ന വ്യവസ്ഥയിലാണ് കോടതി ജാമ്യം അനുവദിച്ചത്. പരിസരത്ത് സമാധാനം കാത്തുസൂക്ഷിക്കുക, ജാമ്യ വ്യവസ്ഥയുടെ നിബന്ധനകള്‍ക്കനുസൃതമായി നടപടികളില്‍ പങ്കെടുക്കാന്‍ ഉമര്‍ ഓരോ വാദം കേള്‍ക്കുന്ന തീയതിയിലും കോടതിയില്‍ ഹാജരാകുക എന്നീ വ്യവസ്ഥകളും ജാമ്യത്തിനായി കോടതി മുന്നോട്ട് വെച്ചു.

ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഖാജുരി ഖാസ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. ആം ആദ്മി നേതാവ് താഹിർ ഹുസൈൻ അടക്കം പതിനഞ്ചോളം പേർ ഉൾപ്പെട്ട കേസിലാണ് ഉമറിന് ജാമ്യം ലഭിച്ചത്.

ഒക്ടോബർ ഒന്നിനാണ് ഉമർ ഖാലിദ് അറസ്റ്റിലാവുന്നത്. കലാപത്തിന് പദ്ധതിയിട്ടെന്ന പേരിൽ സെപ്തംബറിൽ ഉമറിന് മേൽ യു.എ.പി.എ ചുമത്തിയിരുന്നു. നവംബർ 22 നാണ് ഉമർ ഖാലിദ്, വിദ്യാർഥി നേതാക്കളായ ഷർജീൽ ഇമാം, ഫൈസാൻ ഖാൻ എന്നിവർക്കെതിരെ ഡൽഹി പൊലീസ് 200 പേജുള്ള ചാർജ് ഷീറ്റ് ഫയൽ ചെയ്യുന്നത്.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News