കന്നഡ പാട്ട് മലയാളത്തിലാക്കിയാല്‍ ഇത്ര ഭംഗിയുണ്ടോ? മനസ് നിറച്ച് ‘ഇന്‍സ്‌പെക്ടര്‍ വിക്ര’മിലെ ഗാനം

യാസിന്‍ നിസാര്‍ പാടിയ ഗാനത്തിന്‍റെ വരികളെഴുതിയത് ഖാദര്‍ ഹസ്സനും സംഗീതം നല്‍കിയത് അനൂപ് സീലിനുമാണ്

Update: 2021-03-05 05:23 GMT
Advertising

അന്യഭാഷ ചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ മുഴച്ചു നില്‍ക്കുന്ന ഒന്നാണ് അതിലെ പാട്ടുകള്‍. ഈണത്തിനൊപ്പിച്ച് ഒട്ടും ചേരാത്ത വരികള്‍ തിക്കിത്തിരുകി ആ പാട്ടിനെയാകെ നശിപ്പിച്ചുകളയും. ബാഹുബലി പോലുള്ള ചിത്രങ്ങള്‍ മൊഴിമാറ്റം നടത്തിയപ്പോള്‍ പാട്ടുകളോട് നീതി പുലര്‍ത്തിയെങ്കിലും മറ്റ് പല മൊഴിമാറ്റ ചിത്രങ്ങളിലെയും പാട്ടുകളുടെയും അവസ്ഥ ഇതല്ല. എന്നാല്‍ ഈ അപവാദങ്ങളെയെല്ലാം മായ്ച്ചിരിക്കുകയാണ് ഒരു പാട്ട്. നടി ഭാവനയുടെ ഏറ്റവും പുതിയ കന്നഡ ചിത്രമായ ‘ഇന്‍സ്പെക്ടര്‍ വിക്രമി'ലെ നെഞ്ചിതളെ എന്ന പാട്ടാണ് അതിമനോഹരമായി മൊഴിമാറ്റം നടത്തി അവതരിപ്പിച്ചിരിക്കുന്നത്.

പ്രജ്വല്‍ ദേവരാജ് ആണ് ചിത്രത്തിലെ നായകന്‍. യാസിന്‍ നിസാര്‍ പാടിയ ഗാനത്തിന്‍റെ വരികളെഴുതിയത് ഖാദര്‍ ഹസ്സനും സംഗീതം നല്‍കിയത് അനൂപ് സീലിനുമാണ്. ചിത്രത്തിലെ നന്നവളേ… നന്നവളേ… എന്ന ഗാനം നേരത്തേ പുറത്തു വിട്ടിരുന്നു. ഭാവനയും പ്രജ്വലുമാണ് ഗാനരംഗത്തിലുള്ളത്. നരസിംഹയാണ് ചിത്രത്തിന്‍റെ സംവിധാനം.

Full View
Tags:    

Similar News