ആർ.എസ്.എസ് ഹിന്ദു മുസ്ലിം വിഭജനം നടത്തുകയാണെന്ന് ദിഗ് വിജയ് സിംഗ്; ഉവൈസിക്കും വിമർശനം

ഉവൈസിയും ബി.ജെ.പി യും തമ്മിൽ സൌഹൃദമത്സരമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു

Update: 2021-09-08 11:21 GMT
Advertising

ഹിന്ദു-മുസ്ലിം വിഭജനത്തിൽ ആർ. എസ്. എസിനെ  രൂക്ഷമായി വിമർശിച്ച് മുതിർന്ന കോണ്‍ഗ്രസ്സ് നേതാവും മധ്യപ്രദേശ് മുൻമുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംഗ്. നുണകളും തെറ്റിദ്ധാരണകളും പരത്തി രണ്ട് സമുദായങ്ങളെ ആർ.എസ്.എസ് വിഭജിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ തലവൻ അസദുദ്ദീൻ ഉവൈസിയേയും അദ്ദേഹം വിമർശിച്ചു.

പല സംസ്ഥാനങ്ങളിലും ഉവൈസിയും ബി.ജെ.പിയും തമ്മിൽ സൌഹൃദ മത്സരമാണ് നടക്കുന്നത് എന്നും  പല തെരഞ്ഞെടുപ്പുകളിലും ഇരുവർക്കുമിടയിൽ രഹസ്യ സഖ്യമുണ്ട് എന്നും അദ്ദേഹം ആരോപിച്ചു.

'പതിറ്റാണ്ടുകളായി ആർ.എസ്.എസ് ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമാണ് പയറ്റിക്കൊണ്ടിരിക്കുന്നത്.അതിനായി അവർ നുണകളും തെറ്റിദ്ധാരണകളും പ്രചരിപ്പിച്ച് കൊണ്ടേയിരിക്കുന്നു. ഉവൈസിയും ബി.ജെ. പിയും തമ്മിൽ സൌഹൃദമത്സരമാണ് നടക്കുന്നത്. തെലുങ്കാനയിൽ എല്ലായിടത്തും മത്സരിക്കാത്ത മജ്ലിസ് ബീഹാറിലേക്കും ഉത്തർപ്രദേശിലേക്കുമൊക്കെ കടന്നു വരുന്നത് ബി.ജെ.പി യുമായുള്ള സൌഹൃദമത്സരത്തിൻ്റെ ഭാഗമായാണ്'. ദിഗ് വിജയ് സിംഗ് പറഞ്ഞു 

അടുത്ത വർഷം നടക്കാനിരിക്കുന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഉവൈസി ഉത്തർപ്രദേശിൽ പര്യടനത്തിലാണ്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - ഹാരിസ് നെന്മാറ

contributor

Similar News