സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കരാറിലെ എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കുമോ? ഹരജി ഇന്ന് ഡൽഹി ഹൈക്കോടതിയിൽ
ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്കും സിഎംആര്‍എല്‍ പണം നല്‍കിയോ എന്ന് സംശയമുണ്ടെന്നാണ് എസ്എഫ്‌ഐഒ ഹൈക്കോടതിയെ അറിയിച്ചത്
ന്യൂഡല്‍ഹി: സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കരാറിലെ എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്ന ഹരജി ഇന്ന് ഡൽഹി ഹൈക്കോടതിയിൽ. എസ്എഫ്‌ഐഒ അന്വേഷണം നിയമവിരുദ്ധമാണെന്നാണ് സിഎംആര്‍എലിന്റെ ഹരജി. അതേസമയം, ഭീകരപ്രവര്‍ത്തനങ്ങളുടെ അനുകൂലികള്‍ക്കും പണം നല്‍കിയതായുള്ള സംശയമാണ് എസ്എഫ്‌ഐഒ ഹൈക്കോടതിയില്‍ ഉയര്‍ത്തിയത്.
ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പാക്കിയ കേസിലെ അന്വേഷണം നിയമവിരുദ്ധമാണെന്ന് സിഎംആര്‍എല്‍ വാദിക്കുന്നു. രഹസ്യസ്വഭാവത്തിലുള്ള രേഖകള്‍ പരാതിക്കാരന് ലഭിച്ചതും നിയമവിരുദ്ധമാണെന്നും സിഎംആര്‍എല്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, സിഎംആര്‍എലിനെതിരെ ഗുരുതര ആരോപണമാണ് എസ്എഫ്‌ഐഒ ഉയര്‍ത്തുന്നത്. ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്കും സിഎംആര്‍എല്‍ പണം നല്‍കിയോ എന്ന് സംശയമുണ്ടെന്നാണ് എസ്എഫ്‌ഐഒ ഹൈക്കോടതിയെ അറിയിച്ചത്. കേസിലെ അന്വേഷണം പൂര്‍ത്തിയാക്കി കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയെന്നും ഗുരുതര കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഓഫീസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
ഹരജിയില്‍ ജസ്റ്റിസ് ചന്ദ്രധാരി സിങ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് അവസാനഘട്ട വാദം കേള്‍ക്കുന്നത്.
Summary: Delhi High Court to hear plea seeking quashing of SFIO probe into CMRL-Exalogic monthly pay-off scam