ഫൈസർ വാക്‌സിൻ കൂടുതൽ കേന്ദ്രങ്ങൾ വഴി വിതരണം ചെയ്യുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം

റിയാദിൽ 16 കേന്ദ്രങ്ങൾ വഴിയും, ജിദ്ദയിൽ ആറ് കേന്ദ്രങ്ങൾ വഴിയും ഫൈസർ വാക്‌സിൻ വിതരണം ചെയ്യും.

Update: 2021-04-22 01:32 GMT
By : Web Desk
Advertising

സൗദിയിൽ ഫൈസർ വാക്‌സിൻ കൂടുതൽ കേന്ദ്രങ്ങൾ വഴി വിതരണം ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ ആയിരത്തിന് മുകളിലായാണ് പുതിയ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 824 രോഗമുക്തരായി. പന്ത്രണ്ട് മരണവും ഇന്നലെ സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസത്തിന്‍റെ  തുടർച്ചയായി ഇന്നും പുതിയ കേസുകളുടെ എണ്ണം ആയിരത്തിന് മുകളിലായാണ് റിപ്പോർട്ട് ചെയ്തത്. 1028 പുതിയ കേസുകളും, 824 രോഗമുക്തിയും ഇന്ന് സ്ഥിരീകരിച്ചു. 12 പേരുടെ മരണവും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ 4,08,038 പേർക്ക് ഇത് വരെ കോവിഡ് സ്ഥിരീകരിച്ചതായും, 3,91,362 പേർക്ക് ഭേദമായതായും, 6,858 പേർ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അത്യാസന്നനിലയിലുള്ളവരുടെ എണ്ണത്തിലും ആക്ടീവ് കേസുകളിലും വൻ വർധനയാണ് ഇന്നലെയും രേഖപ്പെടുത്തിയത്. വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവരുടെ എണ്ണം 9,818 ആയി ഉയർന്നു. അതിൽ 1145 പേർ അത്യാസന്ന നിലയിലാണ്.

റിയാദിലും ജിദ്ദയിലും കൂടുതൽ കേന്ദ്രങ്ങൾ വഴി ഫൈസർ വാക്‌സിൻ വിതരണം ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. റിയാദിൽ 16 കേന്ദ്രങ്ങൾ വഴിയും, ജിദ്ദയിൽ ആറ് കേന്ദ്രങ്ങൾ വഴിയും ഫൈസർ വാക്‌സിൻ വിതരണം ചെയ്യും. ഡിസംബർ 17ന് ആരംഭിച്ച വാക്‌സിനേഷൻ പദ്ധതിയിലൂടെ ഇത് വരെ 76 ലക്ഷത്തോളം ഡോസ് വാക്‌സിൻ വിതരണം ചെയ്തിട്ടുണ്ട്.


Full View


Tags:    

By - Web Desk

contributor

Similar News