ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് റബർ വിഷയം ഉയർത്താനൊരുങ്ങി യുഡിഎഫ്

കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംഘടിപ്പിക്കുന്ന റബർ കർഷക ലോങ് മാർച്ച് തുടങ്ങി

Update: 2024-01-13 01:17 GMT
Advertising

കോട്ടയം: കോട്ടയത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ കളം പിടിക്കാൻ റബർ വിഷയം ഉയർത്തി യുഡിഎഫ് .കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംഘടിപ്പിക്കുന്ന റബർ കർഷക ലോങ് മാർച്ച് തുടങ്ങി. കടുത്തുരുത്തി മുതൽ കോട്ടയം വരെയാണ് മാർച്ച്. ഇന്ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പങ്കെടുക്കും.

തെരഞ്ഞെടുപ്പ് ചൂട് കൂടുന്തോറും റബ്ബർ വിലയിടിവ് കോട്ടയത്ത് പ്രധാന ചർച്ചയാക്കാനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ്. താഴെത്തട്ടിൽ വിഷയം സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മോൻസ് ജോസഫ് എം.എൽ.എ ക്യാപ്റ്റനായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം കർഷക ലോകം മാർച്ച് സംഘടിപ്പിക്കുന്നത്.

റബറിന് 300 രൂപ വില പ്രഖ്യാപിക്കുക, എൽഡിഎഫ് പ്രകടനപത്രിയിൽ പ്രഖ്യാപിച്ച 250 രൂപ പോലും നടപ്പിലാക്കാൻ കഴിഞ്ഞില്ല, എൽഡിഎഫിലുള്ള ജോസ് കെ മാണി വിഭാഗത്തിന് കർഷകർക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്നിവയാണ് യുഡിഎഫ് മാർച്ചിൽ ഉന്നയിക്കുന്നത്.

കടുത്തുരുത്തിയിൽ പാർട്ടി ചെയർമാൻ പിജെ ജോസഫ് മാർച്ച് ഫ്ലാഗ് ഓഫ് ചെയ്തു.യുഡിഎഫ് നടത്തുന്ന സമരത്തെ വിമർശിച്ച് നേരത്തെ ജോസ് കെ മാണി രംഗത്ത് വന്നിരുന്നു. എന്നാൽ റബറിൽ കൈ പൊള്ളുമെന്ന് മനസ്സിലാക്കി മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് സെമിനാർ സംഘടിപ്പിക്കുവാൻ ജോസ് കെ മാണി വിഭാഗം നീക്കം തുടങ്ങി.

Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News