കോൺഗ്രസ് ഓഫീസിൽ വയോധികൻ തൂങ്ങി മരിച്ച നിലയിൽ
ഇന്ന് രാവിലെയാണ് കൊടിമരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
Update: 2022-04-25 05:25 GMT
പാലക്കാട്: മുതലമടയിലെ കോൺഗ്രസ് ഓഫീസിൽ വയോധികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സ്രാമ്പിച്ചള്ള സ്വദേശി മുരളി (60) യാണ് മരിച്ചത്. വീട്ടുകാരുമായി അകന്നു കഴിയുകയായിരുന്നു മുരളി. കുറച്ചു കാലമായി കാമ്പ്രത്ത് ചള്ളയിലുള്ള കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിലായിരുന്നു താമസം.
ഇന്ന് രാവിലെയാണ് മുരളിയെ ഓഫീസിന് മുകൾ നിലയിലെ കൊടിമരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.