നവോത്ഥാന പ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു
ബ്രാഹ്മണ സമുദായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച വ്യക്തിയായിരുന്നു
Update: 2023-07-06 10:00 GMT
മലപ്പുറം: എഴുത്തുകാരി ദേവകി നിലയങ്ങോട് അന്തരിച്ചു. 95 വയസായിരുന്നു. തൃശൂരിലെ വസതിയിൽ ഉച്ചയ്ക്ക് 12.15 നായിരുന്നു അന്ത്യം. ബ്രാഹ്മണ സമുദായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച വ്യക്തിയായിരുന്നു.1928 ൽ മലപ്പുറം ജില്ലയിലെ മുക്കുതല പകരാവൂർ മനയിലാണ് ജനനം.
75-ാംവയസിൽ പുറത്തിറക്കിയ 'നഷ്ടബോധങ്ങളില്ലാതെ-ഒരു അന്തർജനത്തിന്റെ ആത്മകഥ',കാലപ്പകർച്ചകൾ യാത്ര: കാട്ടിലും നാട്ടിലും, എന്നിവയാണ് പ്രധാന കൃതികൾ.
അടുത്തിടെ അന്തരിച്ച പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായ പി. ചിത്രൻ നമ്പൂതിരിപ്പാടിന്റെ സഹോദരിയാണ്.ഏറെ നാളായി വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് കിടപ്പിലായിരുന്നു. ഭർത്താവ് പരേതനായ രവി നമ്പൂതിരി.സംസ്കാരം വെള്ളിയാഴ്ച നടക്കും.