ഒമാനില്‍ മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമാക്കാനുള്ള ഉത്തരവിന് നടപടി
ഒമാനിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികൾ വൈകാതെ തങ്ങളുടെ തൊഴിലാളികൾക്ക് നിർബന്ധിത മെഡിക്കൽ ഇൻഷുറൻസ് ലഭ്യമാക്കേണ്ടിവരുമെന്ന് കാപിറ്റൽ മാർക്കറ്റ് അതോറിറ്റി അറിയിച്ചു.
ഒമാനിലെ സ്വദേശികൾക്കും വിദേശികൾക്കും മെഡിക്കൽ ഇൻഷുറൻസ്
നിർബന്ധമാക്കാനുള്ള മന്ത്രിസഭാ കൗൺസിലിന്റെ ഉത്തരവിന് തുടർച്ച ആയി നടപടി. നിർബന്ധിത മെഡിക്കൽ ഇൻഷുറൻസിന്റെ കരടിന്
രൂപം നൽകി വരികയാണെന്ന് കാപിറ്റൽ മാർക്കറ്റ്അെ തോറിറ്റി അറിയിച്ചു.
ഒമാനിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികൾ വൈകാതെ തങ്ങളുടെ തൊഴിലാളികൾക്ക് നിർബന്ധിത മെഡിക്കൽ ഇൻഷുറൻസ്
ലഭ്യമാക്കേണ്ടിവരുമെന്ന് കാപിറ്റൽ മാർക്കറ്റ് അതോറിറ്റി അറിയിച്ചു. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ അടിസ്ഥാന ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ഇൻഷുറൻസ് പോളിസി വഴി ലക്ഷ്യമിടുന്നത്. നിലവിലെ തൊഴിൽ സാഹചര്യത്തിൽ തൊഴിലുടമക്ക് ഉണ്ടാകാവുന്ന ഉയർന്ന ചെലവ്
ഒഴിവാക്കുന്നതിനായാണ് ഇൻഷുറൻസ് പോളിസി അടിസ്ഥാന ആരോഗ്യ പരിരക്ഷയിൽ പരിമിതപ്പെടുത്തുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ്
നടപ്പിലാക്കുന്നത് സംബന്ധിച്ച സർക്കാർ പ്രഖ്യാപനമുണ്ടാകുന്നത്. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ നാഴിക കല്ലായി തീരുന്ന പദ്ധതിക്കാണ് കാപിറ്റൽ മാർക്കറ്റ് അതോറിറ്റി രൂപം നൽകി വരുന്നതെന്ന്
ഒമാൻ ആരോഗ്യ മന്ത്രി മുഹമ്മദ് ബിൻ ഒബൈദ് അൽ സഈദിയും അറിയിച്ചു.