മീഡിയവണും റജബ് കാർഗോയും സമാഹരിച്ച ദുരിതാശ്വാസ വസ്തുക്കളുടെ ആദ്യഘട്ടം അയച്ചു
രണ്ട് ദിവസത്തെ കാമ്പയിനിലൂടെ മൂവായിരത്തിലധികം കിലോ വസ്തുക്കളാണ് സ്വരൂപിച്ചത്
Update: 2018-08-21 06:07 GMT
ഗൾഫ് മാധ്യമവും മീഡിയവൺ ചാനലും റജബ് കാർഗോ ഒമാനുമായി ചേർന്ന് സമാഹരിച്ച ദുരിതാശ്വാസ വസ്തുക്കളുടെ ആദ്യഘട്ടം നാട്ടിലേക്ക് അയച്ചു. രണ്ട് ദിവസത്തെ കാമ്പയിനിലൂടെ മൂവായിരത്തിലധികം കിലോ വസ്തുക്കളാണ് സ്വരൂപിച്ചത്.
ആയിരം കിലോയാണ് ഇന്നു നാട്ടിലേക്ക് അയച്ചത്. മറ്റുള്ളവ അടുത്ത ദിവസങ്ങളിലായി അയക്കും. ഇൗ സദുദ്യമത്തിന് ഗൾഫ് മാധ്യമവും മീഡിയാവൺ ചാനലും സഹകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് റജബ് കാർഗോ ഒമാൻ ഒാപറേഷൻസ് മാനേജർ അലി പറഞ്ഞു.
പ്രതീക്ഷക്ക് അപ്പുറം സാധനങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കാമ്പയിൻ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇതുവരെ ലഭിച്ച സാധനങ്ങൾ നാട്ടിൽ അയച്ച ശേഷമായിരിക്കും വിഭവ സമാഹരണ യജ്ഞം വീണ്ടും ആരംഭിക്കുക.