കിസ്‌വ തുന്നും കാഴ്ചകള്‍: കഅ്ബാലയത്തെ അണിയിക്കാനുള്ള പുതിയ കിസ‌്‌വ പുടവ തയ്യാറായി
അറഫാ ദിനം ധരിപ്പിക്കും
കഅ്ബാലയത്തെ അണിയിക്കാനുള്ള പുതിയ കിസ‌്‌വ പുടവ തയ്യാറായി. അറഫാ സംഗമ ദിനത്തിലാണ് പുതിയ പുടവ കഅ്ബയെ അണിയിക്കുക. രണ്ട് കോടിയിലേറെ ചിലവ് വരുന്ന പുടവ തുന്നിയെടുത്ത കാഴ്ചകളാണ് ഇനി.
മക്കയിലാണ് കഅ്ബക്ക് പട്ടു തുന്നുന്ന ഫാക്ടറി. കിസ്‌വ തുന്നിയെടുക്കുന്നത് പ്രകൃതിദത്തമായ പട്ടിലാണ്. രണ്ടു കോടിയിലേറെ ചെലവ് വരുന്ന കിസ്‌വ നിർമാണത്തിന് ചതുരാകൃതിയിലുള്ള പട്ടില്‍ 16 അറബിക് കാലിഗ്രാഫികൾ തുന്നിയെടുക്കുന്നത് പരമ്പരാഗതമായ നെയ്ത്തുകാരാണ്.ഒന്പത് മാസമെടുത്ത് പൂര്‍ത്തിയാക്കുന്ന കിസ്‌വയിൽ 700 കിലോ പട്ട്, 120 കിലോ വെള്ളി പുറമെ സ്വർണ നൂലുകള്‍ എന്നിവ നിർമാണത്തിനുപയോഗിക്കുന്നു. ആകെ അഞ്ച് കഷ്ണമാണ് കിസ്‌വ. കഅ്ബയുടെ നാല് ഭാഗത്ത് ഇത് വിരിക്കും. അഞ്ചാമത്തെ കഷ്ണം വാതിലിനുള്ള കര്‍ട്ടന്‍.ഇവയുടെയെല്ലാം നിർമാണം പൂർത്തിയായി. ലോകത്തെ 20 ലക്ഷത്തിലേറെ തീര്‍ഥാടകര്‍ മിനായില്‍ സംഗമിക്കുന്ന ദിനം കഅ്ബ പുതിയ വസ്ത്രമണിയും.