കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ പുതിയ പദ്ധതികൾ; ടൂറിസം, വിനോദം, സ്പോർട്സ് പ്രധാന മേഖലകൾ

110 ഓളം ദേശീയ അന്തർ ദേശീയ കമ്പനികൾ

Update: 2018-11-12 02:32 GMT
Advertising

ജിദ്ദ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ ഒന്നേകാൽ ശതകോടി റിയാലിന്റെ പദ്ധതികൾ നടപ്പിലാക്കുന്നു. ടൂറിസം, വിനോദം, സ്പോർട്സ് എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചായിരിക്കും പദ്ധതികള്‍. പദ്ധതിയുടെ എൺപതു ശതമാനം വിഹിതം സിറ്റിയിലെ താമസക്കാർ, നിക്ഷേപകർ, ജോലിക്കാർ, സന്ദർകർ എന്നിവരുടെ വികസനത്തിനായിട്ടായിരിക്കും വിനിയോഗിക്കുക.

നിർമാണ, വികസന മേഖലയിൽ 1.2 ശതകോടി റിയാലിലധികം വരുന്ന പദ്ധതികളാണ് നടപ്പിലാക്കുന്നത്. വ്യവസായ-താമസ മേഖലകളിലെ വികസനത്തിനാണ് കരാറിൽ 20 ശതമാനം തുക നീക്കിവെക്കുക. 80 ശതമാനം തുക സിറ്റിയിലെ താമസക്കാരും നിക്ഷേപകരും ജോലിക്കാരും സന്ദർകരുമായവരുടെ വികസനത്തിനുമായിരിക്കും. ഇതിനായി വിവിധ മേഖലകളിൽ പലവിധ സേവന പദ്ധതികൾ നടപിലാക്കും. ലോജിസ്റ്റിക്, ഇൻഡസ്ട്രിയൽ സേവന മേഖലയായി പരിഗണിച്ച് കിങ് അബ്ദുല്ല ഇകണോമിക് സിറ്റിയിൽ വിവിധ വികസന പദ്ധതികൾ നടപ്പിലാക്കുന്നത് തുടരുകയാണ്. വ്യവസായ മേഖലയിൽ ഇതിനോടകം 110 ലധികം ദേശീയ, അന്തർ ദേശീയ കമ്പനികളെ ആകർഷിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് എക്സിക്യൂട്ടീവ് ചെയർമാൻ അഹമ്മദ് ഇബ്രാഹിം ലങ്കാവി പറഞ്ഞു.

എക്കണോമിക് സിറ്റി പോർട്ടിലെ കണ്ടയ്നറുകളുടെ എണ്ണം വർഷത്തിൽ 3.4 മില്യൻ വരെ എത്തി. പരിസരത്തെ ആറ് മേഖലകളിലായി താമസക്കാർക്ക് മാത്രമായി 1000 ത്തിലധികം യൂനിറ്റ് സ്ഥലങ്ങൾ നൽകിയിട്ടുണ്ട്. സ്വദേശി യുവാക്കൾക്ക് വിവിധ പദ്ധതികളാരംഭിക്കാനും തൊഴിലവസരം ഉൾപ്പെടെ സഹായത്തിനും ഇകണോമിക് സിറ്റി അതീവ താൽപര്യം കാണിക്കുന്നുണ്ട്. പതിനായിരത്തോളം പേർക്ക് 2020 അവസാനത്തോടെ വിവിധ മേഖലയിൽ പരിശീലനം നൽകാനാണ് പദ്ധതി. ഇതിൽ 3800 പേർക്ക് ഇതിനോടകം പരിശീലനം നൽകിയിട്ടുമുണ്ട്.

Tags:    

Similar News