സൗദി രാജാവിന്റെ പ്രവിശ്യാ സന്ദര്‍ശനം തുടരുന്നു

പുതിയ പദ്ധതികൾ തറക്കല്ലിട്ടും, കോടികളുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തുമാണ് സന്ദര്‍ശനം.

Update: 2018-11-22 18:58 GMT
Advertising

സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പ്രവിശ്യാ സന്ദർശനം തുടരുന്നു. വടക്കൻ അതിർത്തി മേഖലയിലാണ് ഇപ്പോള്‍ രാജാവിന്റെ സന്ദര്‍ശനം. ഒരോ മേഖലയിലും വിവിധ വകുപ്പുകൾക്ക് കീഴിൽ നടപ്പിലാക്കിയ കോടികളുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്തു.

തബൂക്ക് സന്ദർശിച്ച ശേഷം അൽജൗഫിലെത്തിയിരുന്നു സൽമാൻ രാജാവ്. ഇതിന് ശേഷമാണ് വടക്കന്‍ മേഖലയിലെ സന്ദര്‍ശനം. പുതിയ പദ്ധതികൾ തറക്കല്ലിട്ടും, കോടികളുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തുമാണ് സന്ദര്‍ശനം. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും കൂടെയുണ്ട്.

അറാർ വിമാനത്താവളത്തിലെത്തിയ സൽമാൻ രാജാവിനെ ഗവർണർ ഫൈസൽ ബിൻ ഖാലിദ് ബിൻ സുൽത്താൻ സ്വീകരിച്ചു. ടൂറിസം, ആരോഗ്യം, മുനിസിപ്പാലിറ്റി, പരിസ്ഥിതി, ജലം ക്യഷി, ഭവനം, വിദ്യാഭ്യാസം, ധനകാര്യം, ഗതാഗതം, വൈദ്യുതി തുടങ്ങിയ വകുപ്പുകൾക്ക് കീഴിലാണ് പദ്ധതികൾ. സ്വീകരണത്തിനിടയിൽ വിവിധ കലാപരിപാടികളും നടന്നു.

Tags:    

Similar News