അര്‍ജന്‍റീനയുടെ മികച്ച താരമായി മറഡോണയെ പിന്തള്ളി മെസി

Update: 2018-04-13 13:58 GMT
അര്‍ജന്‍റീനയുടെ മികച്ച താരമായി മറഡോണയെ പിന്തള്ളി മെസി
Advertising

പ്രമുഖ ഫുട്ബോള്‍ വെബ്സൈറ്റായ ഗോള്‍ ഡോട് കോം നടത്തിയ വോട്ടെടുപ്പില്‍ മറഡോണയെ പിന്തള്ളി മെസ്സി ഒന്നാമതെത്തി.

ലയണല്‍ മെസ്സിയുടെ വിരമിക്കല്‍ തീരുമാനത്തിന് പിന്നാലെ ഫുട്ബോള്‍ ലോകത്ത് മറ്റൊരു വിഷയം കൂടി ചര്‍ച്ചയായി. ഡീഗോ മറഡോണയാണോ ലയണല്‍ മെസ്സിയാണോ അര്‍ജന്‍റീന യുടെ എക്കാലത്തെയും മികച്ച താരം. പ്രമുഖ ഫുട്ബോള്‍ വെബ്സൈറ്റായ ഗോള്‍ ഡോട് കോം നടത്തിയ വോട്ടെടുപ്പില്‍ മറഡോണയെ പിന്തള്ളി മെസ്സി ഒന്നാമതെത്തി.

ലോകം മുഴുവനുമുള്ള ഫുട്ബോള്‍ പ്രേമികളെ ഉള്‍പ്പെടുത്തി നടത്തിയ ഓണ്‍ലൈന്‍ വോട്ടിംഗിലാണ് ഇതിഹാസ താരം ഡീഗോ മറഡോണയെ പിന്തള്ളി ലയണല്‍ മെസ്സി ഒന്നാമതെത്തിയത്. വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 81 ശതമാനവും മെസ്സിയാണ് അര്‍ജന്‍റീന കണ്ട എക്കാലത്തെയും മികച്ച താരമെന്ന് പറയുന്നു. അമേരിക്കയില്‍ നിന്നും ബ്രിട്ടണില്‍ നിന്നുമാണ് മെസ്സിക്ക് കൂടുതല്‍ വോട്ട് ലഭിച്ചത്. അര്‍ജന്‍റീനക്കാരിലും ഭൂരിഭാഗത്തിന്‍റെയും വോട്ട് മെസ്സി സ്വന്തമാക്കി. ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല. ലോകകപ്പ് നേട്ടമൊന്നും മറഡോണയെ മെസ്സിക്ക് മുകളിലാക്കിയില്ലെന്ന് ഗോള്‍ ഡോട് കോമിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കോപ ചാമ്പ്യന്‍മാരായ ചിലിയും മറ്റ് ചില രാജ്യങ്ങളും മാത്രമാണ് മറഡോണക്കൊപ്പം നിന്നത്.

ചിലിയില്‍ വോട്ട് ചെയ്തവരില്‍ 65 ശതമാനത്തിന്‍റെയും വോട്ട് മറഡോണക്ക് ലഭിച്ചു. യുവാക്കളും മധ്യവയസ്കരും ഒരേ പോലെ മെസ്സിക്കൊപ്പം നില കൊണ്ടപ്പോള്‍ ചില മേഖലകളിലെ പ്രായമേറിയവരുടെ പിന്തുണ മറഡോണക്കായിരുന്നു. അര്‍ജന്‍റീന 1986ലെ ലോകകപ്പ് നേട്ടത്തിന്‍റെ വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് വോട്ടെടുപ്പ് നടന്നതെന്നത് ശ്രദ്ധേയമാണ്. മറഡോണയുടെ മികവിലായിരുന്നു അര്‍ജന്‍റീന ലോക കിരീടം ചൂടിയത്. പെനാല്‍റ്റി നഷ്ടപ്പെടുത്തിയിട്ടും ഒരു കിരീടം പോലും രാജ്യത്തിന് നേടിക്കൊടുക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും മെസ്സിക്ക് ജനമനസ്സുകളിലെ സ്ഥാനം വ്യക്തമാക്കുന്നതാണ് വോട്ടെടുപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News