വിമാനത്തില്‍ ഒരു ചെസ് മത്സരം; വിജയിയായി ചഹാല്‍

Update: 2018-05-03 00:47 GMT
Editor : admin
വിമാനത്തില്‍ ഒരു ചെസ് മത്സരം; വിജയിയായി ചഹാല്‍
Advertising

ന്യൂസിലാന്‍ഡ് സ്പിന്നര്‍ ഇഷ് സോധിയായിരുന്നു ചഹാലിന്‍റെ എതിരാളി. രാജ്കോട്ടില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്ര മധ്യേയാണ് ഇരുവരും ചെസിലേക്ക്

കുട്ടിക്കാലത്തെ ചെസ് പ്രേമം ഉപേക്ഷിച്ചാണ് ഇന്ത്യയുടെ സ്പിന്നര്‍ ചഹാല്‍ എതിരാളികളെ വട്ടം കറക്കുന്ന സ്പിന്നിന്‍റെ പ്രയോക്താവായി മാറിയത്. നീണ്ട ഇടവേളക്ക് ശേഷം ചെസ് ബോര്‍ഡിന് മുന്നില്‍ കളിക്കാരനായി എത്തിയ താരം പ്രതീക്ഷിച്ച പോലെ എതിരാളിയെ നിഷ്പ്രയാസം മലര്‍ത്തിയടിച്ചു. ന്യൂസിലാന്‍ഡ് സ്പിന്നര്‍ ഇഷ് സോധിയായിരുന്നു ചഹാലിന്‍റെ എതിരാളി. രാജ്കോട്ടില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്ര മധ്യേയാണ് ഇരുവരും ചെസിലേക്ക് തിരിഞ്ഞത്. രണ്ട് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ രണ്ടിലും ചഹാലിനായിരുന്നു അനായാസ ജയം.

ജൂനിയര്‍ ചെസ് ചാമ്പ്യനായിരുന്നു ചഹാല്‍. ഏഷ്യ, ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യക്കായി കളിച്ച പരിചയവുമുണ്ട്. ആവശ്യത്തിന് പണമോ സ്പോണ്‍സര്‍മാരോ ഇല്ലാതായതോടെ ചെസ് ഉപേക്ഷിക്കാന്‍ താരം നിര്‍ബന്ധിതനാകുകയായിരുന്നു. പ്രതിവര്‍ഷം 50 ലക്ഷം രൂപയോളം ചെലവ് വരുമായിരുന്നുവെന്നും സ്പോണ്‍സര്‍മരെ കിട്ടാതായതോടെ ചെസ് ഉപേക്ഷിക്കുകയായിരുന്നുവെന്നും ചഹാലിന്‍റെ പിതാവ് പറഞ്ഞു.

Hard luck my brother 😋 @ish_sodhi #betterlucknexttime😂 pic.twitter.com/XzimLDwKT3

— yuZvendra Chahal23 (@yuzi_chahal) November 5, 2017

Tags:    

Writer - admin

contributor

Editor - admin

contributor

Similar News